നവീകരിച്ച കോൺഫറൻസ് ഹാൾ തുറന്നു
1590985
Friday, September 12, 2025 4:09 AM IST
കോലഞ്ചേരി: കോലഞ്ചേരി മിനി സിവിൽ സ്റ്റേഷനിലെ നവീകരിച്ച കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം പി.വി. ശ്രീനിജിൻ എംഎൽഎ നിർവഹിച്ചു. മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകൾക്ക് കോൺഫറൻസ് ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താനാവും വിധമാണ് കോൺഫറൻസ് ഹാൾ നവീകരിച്ചിട്ടുള്ളത്.
ഇതിന്റെ ഭാഗമായി സ്റ്റേജ്, ഫർണിച്ചർ, ആധുനിക രീതിയിലുള്ള സൗണ്ട് സിസ്റ്റം, ഇലക്ട്രോണിക്സ് സിസ്റ്റങ്ങൾ, സ്മാർട്ട് പ്രൊജക്ടർ തുടങ്ങിയവ സജീകരിച്ചിട്ടുണ്ട്. കുന്നത്തുനാട് എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽനിന്നും 15 ലക്ഷം രൂപ ചെലവഴിച്ചാണ് ഹാൾ നവീകരിച്ചത്.
കോലഞ്ചേരി വിദ്യാഭ്യാസ ഉപജില്ല ഓഫീസർ മേഖലാ പി.ആർ. അധ്യക്ഷത വഹിച്ച യോഗത്തിൽ പിഡബ്ല്യുഡി അസി. എക്സിക്യൂട്ടീവ് എൻജിനീയർ കെ.സി. സുമിത, അസി.എൻജിനീയർ അഞ്ജലി ഷാജി, ഹെഡ്മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി അനിയൻ പി. ജോൺ,
സബ് ട്രഷറി ഓഫീസർ പി.പി. അജികുമാർ, എഇഒ സീനിയർ സൂപ്രണ്ട് കെ. നോബി, ഫുഡ് സേഫ്റ്റി ഓഫീസർ രേഷ്മ രത്നാകരൻ, മണ്ണ് സംരക്ഷണ ഓഫീസർ എം.എസ്. സുനിത, ഫോറം പ്രസിഡന്റ് സന്തോഷ് പ്രഭാകർ എന്നിവർ പ്രസംഗിച്ചു.