ഇരുചക്ര വാഹനമിടിച്ച് വയോധിക മരിച്ചു
1590856
Thursday, September 11, 2025 10:33 PM IST
മഞ്ഞപ്ര : റോഡ് മുറിച്ചു കടക്കവെ, ഇരുചക്ര വാഹനമിടിച്ച് വയോധിക മരിച്ചു. ചന്ദ്രപ്പുര കരിങ്ങേൻ പാപ്പുവിന്റെ ഭാര്യ മേരി (81)യാണ് മരിച്ചത്. പരേത വെള്ളാരപ്പിള്ളി പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്. വ്യാഴാഴ്ച രാവിലെ സ്വന്തം വീടിനു മുന്നിലായിരുന്നു അപകടം.
പരിക്കേറ്റ മേരിയെ എറണാകുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം പിന്നീട്. മക്കൾ: മോളി, ബെന്നി,വിൽസൺ, സിൽവി. മരുമക്കൾ: ചാക്കോച്ചൻ, ജോയ്, അർച്ചന, റെജി.