നൈട്രോസെപ്പാം ഗുളികകളുമായി നീഗ്രോ സുരേഷ് പിടിയില്‍
1591016
Friday, September 12, 2025 4:46 AM IST
കൊച്ചി: വില്പനയ്ക്കെത്തിച്ച നൈട്രോസെപ്പാം ഗുളികളുമായി നിരവധി കേസുകളിലെ പ്രതിയായ യുവാവ് പിടിയില്‍.
എറണാകുളം ഉദയാകോളനി ഹൗസ് നമ്പര്‍ 102 ല്‍ സുരേഷ് എന്ന നീഗ്രോ സുരേഷിനെയാണ്(40) നാര്‍കോട്ടിക് സെല്‍ എസിപി കെ.എ. അബ്ദുള്‍ സലാമിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘം അറസ്റ്റ് ചെയ്തത്.
ഇയാളുടെ വീട്ടില്‍ നിന്ന് 62 നൈട്രോസെപ്പാം ഗുളികകള്‍ കണ്ടെടുത്തു. വില്പനയ്ക്കും സ്വന്തം ആവശ്യത്തിനുമായാണ് ഗുളികകള്‍ എത്തിച്ചതെന്ന് ഇയാള്‍ പോലീസിന് മൊഴി നല്കി.