ആളൊഴിഞ്ഞ പറമ്പിൽ ഭണ്ഡാരങ്ങൾ കണ്ടെത്തി
1591001
Friday, September 12, 2025 4:35 AM IST
ചെറായി: ഒഴിഞ്ഞ പറമ്പിൽ മൂന്നു ഭണ്ഡാരങ്ങൾ പൊട്ടിച്ച നിലയിൽ കാണപ്പെട്ടു. ചെറായി സെന്റ് റോസ് പള്ളിയുടെ എതിർവശത്തുള്ള ഒഴിഞ്ഞ പറമ്പിൽ തൊഴിലുറപ്പ് തൊഴിലാളികളാണ് ഭണ്ഡാരങ്ങൾ കണ്ടെത്തിയത്.
ഒന്ന് ചെമ്പ് നിർമിതവും മറ്റു രണ്ടും സ്റ്റീൽ നിർമിതവുമാണ്. മുനമ്പം പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി മൂന്ന് ഭണ്ഡാരങ്ങളും കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.