വിപഞ്ചിക പുരസ്കാരം ഫർസാനയുടെ 'വോട്ടാള'ക്ക്
1591007
Friday, September 12, 2025 4:35 AM IST
അങ്കമാലി: സാഹിത്യ വിമർശകനും പ്രഭാഷകനും കഥാകൃത്തുമായ കടാതി ഷാജിയുടെ സ്മരണാർത്ഥം അങ്കമാലി വിപഞ്ചിക സാഹിത്യവേദി ഏർപ്പെടുത്തിയ “വിപഞ്ചിക - കടാതി ഷാജി” ചെറുകഥാ പുരസ്കാരം യുവ കഥാകൃത്തുക്കളിൽ ശ്രദ്ധേയയായ ഫർസാനയുടെ 'വേട്ടാള' എന്ന കൃതിക്ക്. 6,666 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
2025 ഒക്ടോബർ ഒന്നിന് അങ്കമാലി രുഗ്മിണി ചന്ദന ഹാളിൽ നടക്കുന്ന കടാതി ഷാജി അനുസ്മരണ സമ്മേളനത്തിൽ പ്രശസ്ത കഥാകൃത്ത് മനോജ് വെങ്ങോല പുരസ്കാര സമർപ്പണം നടത്തുമെന്ന് വിപഞ്ചിക പ്രസിഡന്റ് സതീഷ് മാമ്പ്ര അറിയിച്ചു.