എംഎസ്സി ബാങ്കിന്റെ പ്രവര്‍ത്തനമേഖല വ്യാപിപ്പിക്കാന്‍ അനുവദിക്കുന്നില്ലെന്ന്
1591006
Friday, September 12, 2025 4:35 AM IST
കൊച്ചി: ജില്ലയിലെ അഞ്ച് അര്‍ബന്‍ ബാങ്കുകളില്‍ മൂന്നാം സ്ഥാനത്തുള്ള മട്ടാഞ്ചേരി സാര്‍വജനിക് സഹകരണ ബാങ്കിന്റെ (എംഎസ്സി) പ്രവര്‍ത്തനമേഖല വ്യാപിപ്പിക്കാന്‍ സംസ്ഥാന സഹകരണ വകുപ്പ് അനുവദിക്കുന്നില്ലെന്ന് ബാങ്ക് പ്രസിഡന്റ് പി.വി. ജയപ്രസാദ്. ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
72-ാം വര്‍ഷത്തിലേക്ക് കടക്കുന്ന ബാങ്ക് ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്. വായ്പാ പദ്ധതിയുമായി ബന്ധപ്പെട്ട് ഒട്ടേറെ നൂനത പദ്ധതികള്‍ ബാങ്ക് രൂപം നല്‍കിയിട്ടുണ്ട്. 269.26 കോടി രൂപയാണ് ബാങ്കിന്റെ മൊത്തം പ്രവര്‍ത്തന മൂലധനം. 244.57 കോടി രൂപ നിക്ഷേപമുണ്ട്. ഒമ്പത് ശതമാനം ഡിവിഡന്റ് ഈ വര്‍ഷം നല്‍കും.
യുപിഐ പേയ്മെന്റ് സൗകര്യവും ഉടന്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കും. സാര്‍വജനിക് ലഘു നിക്ഷേപ ശേഖരണ പദ്ധതി, മരണ ക്ലെയിം ഇന്‍ഷ്വറന്‍സ് പദ്ധതി എന്നിവയും ആരംഭിക്കും.
31,952 അംഗങ്ങളുള്ള ബാങ്ക് റിസർസ് ബാങ്കിന്റെ എസ്എഎഫ് നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടതാണെന്നും വൈസ് ചെയര്മാന് വിശ്വനാഥ് ഹരി ഭട്ട്, ബോര്‍ഡ് ഓഫ് മാനേജ്മെന്റ് ചെയര്മാന് വി.ഉമേഷ് മല്യ എന്നിവര്‍ ആവശ്യപ്പെട്ടു.