വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി
1591105
Friday, September 12, 2025 10:22 PM IST
പറവൂർ: വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. വടക്കേക്കര പാല്യത്തുരുത്ത് ചേലക്കാട് പരേതനായ സുധാകരന്റെ ഭാര്യ സാവിത്രിയേയാണ് (88) വ്യാഴാഴ്ച രാത്രി എട്ടരയോടെ വീടിനോട് ചേർന്നു മുറ്റത്തു മരിച്ച നിലയിൽ കണ്ടത്. മൃതദേഹം ഉറുമ്പരിച്ച നിലയിലായിരുന്നു. പത്തിന് പകൽ ഇവരെ വാർഡംഗം കണ്ടിരുന്നു.
മത്സ്യബന്ധന തൊഴിലാളിയായ മകൻ സുധീർ അന്നു രാത്രി വീട്ടിലെത്തിയെങ്കിലും ശ്രദ്ധിച്ചിരുന്നില്ല. തയ്യൽ ജോലി ചെയ്യുന്ന മരുമകൾ ശ്രീദേവി ജോലിക്ക് പോയിരിക്കുകയുമായിരുന്നു. പോലീസ് തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിച്ചു. സുബൈദയാണ് സാവിത്രിയുടെ മറ്റൊരു മകൾ.