തിരുനാൾ
1590998
Friday, September 12, 2025 4:22 AM IST
മലയാറ്റൂർ കുരിശുമുടിയില്‍
കാലടി: മലയാറ്റൂര്‍ കുരിശുമുടിയില്‍ കല്ലിട്ട തിരുനാളും വിശുദ്ധ കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാളും 14ന്. രാവിലെ ആറിനും 7.30 നും, 9.30 നും വിശുദ്ധ കുര്‍ബാനയും മാര്‍ത്തോമ്മാ ശ്ലീഹായുടെ നൊവേനയും വിശുദ്ധകുരിശിനോടുള്ള പ്രത്യേക പ്രാര്‍ഥനയും ഉണ്ടായിരിക്കും.
ഞാറക്കൽ പള്ളിയിൽ
വൈപ്പിൻ : ഞാറക്കൽ സെന്റ് മേരീസ് പള്ളിയിലെ പുത്തരി തിരുനാളിനു വികാരി ഫാ. ജോർജ് ആത്തപ്പിള്ളി കൊടിയേറ്റി. 13ന് വൈകുന്നേരം നാലിന് ജപമാല. 4.30ന് തിരി ,രൂപം വെഞ്ചിരിപ്പ്. തുടർന്ന് ആഘോഷമായ ദിവ്യബലി. തുടർന്ന് പ്രദക്ഷിണം.14 നാണ് തിരുനാൾ. വൈകിട്ട് അഞ്ചിന് തിരുനാൾ ദിവ്യബലി. തുടർന്ന് പട്ടണ പ്രദക്ഷിണം.
ചക്കരക്കടവ് പള്ളിയിൽ
ചെറായി: ചക്കരക്കടവ് സെന്റ് റോസ് പള്ളിയിലെ തിരുനാളിനു ഫാ. ജോൺസൺ ഇലവുംകുടി കൊടികയറ്റി. ദിവ്യബലിക്ക് ഫാ. സിബി കൈതാരൻ കാർമികത്വം വഹിച്ചു. 14 നാണ് തിരുനാൾ. 13ന് വൈകിട്ട് ആഘോഷമായ തിരുനാൾ പാട്ടുകുർബാന. തുടർന്ന് പ്രദക്ഷിണം. 14 ന് രാവിലെ 9.30 ന് ആഘോഷമായ തിരുനാൾ പാട്ടുകുർബ്ബാന. തുടർന്ന് പ്രദക്ഷിണം.
വിശുദ്ധ സ്ലീബാ പള്ളിയിൽ
കാലടി: മറ്റൂര്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ വിശുദ്ധ സ്ലീബാ പെരുന്നാള്‍ 14 ന് ആഘോഷിക്കുന്നു. പഞ്ചസാര മണ്ഡ നേര്‍ച്ചയാണ് ശ്രദ്ധേയം. ആദ്യമായാണ് ഇവിടെ ഈ നേര്‍ച്ച വിഭവം തയാറാക്കുന്നത്.