കോര്പറേഷന് മുന്‍ കൗണ്‍സിലര്‍ കുത്തേറ്റ് ആശുപത്രിയിൽ
1591002
Friday, September 12, 2025 4:35 AM IST
കൊച്ചി: കൊച്ചി കോര്പ്പറേഷന് മുന്‍ കൗണ്‍സിലര്‍ക്ക് കുത്തേറ്റു. കതൃക്കടവ് ഡിവിഷന് മുന്‍ കൗണ്‍സിലര്‍ ഗ്രേസി ജോസഫിനാണ് ഇന്നലെ വെകിട്ട് കുത്തേറ്റത്. മൂന്ന് കുത്തേറ്റ ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി വൈകിയാണ് സംഭവം. മകനാണ് കുത്തിപ്പരിക്കേല്‍പ്പിച്ചതെന്ന് പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല.