വാഹനാപകടം: ചികിത്സയിലായിരുന്ന മധ്യവയസ്കന് മരിച്ചു
1590597
Wednesday, September 10, 2025 10:48 PM IST
കൊച്ചി: വാഹനാപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. കാഞ്ഞൂര്‍ വട്ടേലി ദേവസി മകന് സേവ്യര്‍ (59) ആണ് മരിച്ചത്. തിരുവോണ ദിവസം കാഞ്ഞൂര്‍ പാറപ്പുറം വല്ലം കടവ് റോഡിലുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
സ്വന്തം വാഹനത്തില്‍ വീട്ടില്‍ നിന്ന് ഇറങ്ങി എതിര്‍വശത്തേക്ക് കടക്കുമ്പോള്‍ അമിത വേഗതയില്‍ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. സംസ്കാരം പിന്നീട് പാറപ്പുറം സെന്റ് ജോര്‍ജ് പള്ളിയില്‍. ഭാര്യ: റാണി (ചെത്തിക്കോട് മല്പ്പാന് കുടുംബാംഗം). മക്കള്‍: മെര്ലിന് (യുകെ), മെറിന്, മേബിള്‍ (യുകെ). മരുമക്കള്‍: അനില്‍, ജിസ്റ്റോ.