ദീപിക നമ്മുടെ ഭാഷ പദ്ധതി
1590984
Friday, September 12, 2025 4:09 AM IST
പോത്തനിക്കാട്: പോത്താനിക്കാട് ഗവ എൽ പി സ്കൂളിൽ ദീപിക നമ്മുടെ ഭാഷ പദ്ധതിക്ക് തുടക്കമായി. പൗരാവകാശ പരിസ്ഥിതി സംരക്ഷണ ഫോറം ചെയർമാൻ ബെന്നി പോൾ ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് കെ.ഡി. പ്രജീഷ് അധ്യക്ഷത വഹിച്ചു. പൗരാവകാശ പരിസ്ഥിതി സംരക്ഷണ ഫോറമാണ് സ്കൂളിലേക്ക് പത്രം സ്പോൺസർ ചെയ്തിരിക്കുന്നത്.
ഭാരവാഹികളായ സാജു ആന്റണി, സണ്ണി ജോസഫ്, സജി മീനാം കുടി, ടി.പി. ഐസക്, പ്രധാനാധ്യാപകൻ ബിനു ജോസഫ്, ദീപിക ഏരിയാ മാനേജർ ജോഷി കുര്യൻ, സിജോ മോൾ പി. ജോൺ എന്നിവർ പ്രസംഗിച്ചു.