ജനകീയ പ്രതിഷേധ സദസ്
1590796
Thursday, September 11, 2025 7:11 AM IST
മൂവാറ്റുപുഴ: മൂവാറ്റുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഏകദിന സത്യഗ്രഹം യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ സെക്രട്ടറി ജിന്‍ഷാദ് ജിന്നാസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സാബു ജോണ്‍ അധ്യക്ഷത വഹിച്ചു.
കൂത്താട്ടുകുളം: കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്താട്ടുകുളത്ത് ജനകീയ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. കുന്നംകുളം പോലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ സുജിത്തിനെ മർദിച്ച പോലീസുകാരെ സർവീസിൽനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനവ്യാപകമായി നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് സദസ് സംഘടിപ്പിച്ചത്. ഡിസിസി നിർവാഹക സമിതി അംഗം വിൽസൺ കെ. ജോൺ ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് റെജി ജോൺ അധ്യക്ഷത വഹിച്ചു.
കോതമംഗലം: കോതമംഗലം പോലീസ് സ്റ്റേഷന് മുമ്പില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ സദസ് കെപിസിസി സെക്രട്ടറി എസ്.അശോകന് ഉദ്ഘാടനം ചെയ്തു. ഷമീര്‍ പനക്കല്‍ അധ്യക്ഷത വഹിച്ചു.
ഊന്നുകല്‍: ഊന്നുകല്‍ പോലീസ് സ്റ്റേഷന് മുമ്പില്‍ നടത്തിയ ധര്‍ണ സമരം കൂത്താട്ടുകുളം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കലാ രാജു ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് കവളങ്ങാട് ബ്ലോക്ക് പ്രസിഡന്റ് ബാബു ഏലിയാസ് അധ്യക്ഷത വഹിച്ചു.
കോട്ടപ്പടി: കോട്ടപ്പടി പോലീസ് സ്റ്റേഷന് മുന്നിൽ നടന്ന പ്രതിഷേധ ധർണ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. സുരേഷ് കണ്ണോത്ത് കുടി അധ്യക്ഷതവഹിച്ചു.