മൂക്കന്നൂര്‍ കൃഷിഭവന് മുന്നിൽ കര്‍ഷകരുടെ ധര്‍ണ
1590798
Thursday, September 11, 2025 7:11 AM IST
അങ്കമാലി: ജാതിക്കൃഷിയിലുണ്ടായ വ്യാപക നാശത്തിന് നഷ്ട പരിഹാരം തേടി മൂക്കന്നൂർ ജാതി കർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കൃഷിഭവന് മുന്നിൽ ധർണ നടത്തി. അതിവര്‍ഷം മൂലമാണ് ജാതിക്കൃഷിയിൽ വ്യാപക നാശനഷ്ടം സംഭവിച്ചത്.
കൃഷിനാശത്തിന്റെ കാരണം കണ്ടെത്തി പ്രതിരോധ നടപടികള്‍ സ്വീകരിക്കുക. മണ്ണും ചെടികളും സമ്പുഷ്ഠമാക്കുന്നതിനുള്ള ജൈവ വളങ്ങള്‍ കൃഷിഭവന് വഴി സൗജന്യമായി ലഭ്യമാക്കുക. കേടുവന്ന ജാതിമരങ്ങള്‍ വെട്ടിമാറ്റി പകരം കൃഷിചെയ്യുന്നതിന് ധനസഹായം നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സംഘടിപ്പിച്ച ധർണ യുഡിഎഫ് നിയോജക മണ്ഡലം കണ്‍വീനര്‍ ടി.എം. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ ജാതി കര്‍ഷക സംരക്ഷണ സമിതി കണ്‍വീനര്‍ എം.പി. ദേവസി അധ്യക്ഷത വഹിച്ചു. കെ. ടി.ബെന്നി, ടി. ഒ.മത്തായി, തോമസ് മൂഞ്ഞേലി, നൈജോ പുളിയ്ക്കല്‍, ജോബി പോള്‍, ചാക്കപ്പന് മുണ്ടാടന്‍ എന്നിവര്‍ പ്രസംഗിച്ചു. കര്‍ഷകര്‍ ഒപ്പിട്ട ഭീമഹര്‍ജി സമരക്കാര്‍ കൃഷി ഓഫീസര്‍ക്ക് നല്കി.