മത്സ്യബന്ധനത്തിനിടെ പരിക്കേറ്റ തൊഴിലാളി മരിച്ചു
1590855
Thursday, September 11, 2025 10:33 PM IST
പറവൂർ: മത്സ്യബന്ധനത്തിനിടെ ബോട്ടിൽ വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. മാല്യങ്കര മാസമ്പടന്ന വീട്ടിൽ രമേഷ് (57) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം കായംകുളം ഭാഗത്തായിരുന്നു അപകടം. കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരിച്ചത്.
സംസ്കാരം ഇന്ന് പകൽ രണ്ടിന് ചെറായി ശ്മശാനത്തിൽ. ഭാര്യ: പ്രീത. മക്കൾ: അക്ഷയ്, അതുൽ. മരുമക്കൾ: രശ്മി, ശില്പ.