ഹയര്‍ സ്റ്റഡി എക്സ്പോ "മിനി ദിശ'
1590982
Friday, September 12, 2025 4:09 AM IST
മൂവാറ്റുപുഴ: പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കന്‍ഡറി വിംഗ് കരിയര്‍ ഗൈഡന്‍സ് ആൻഡ് അഡോളസന്റ് കൗണ്‍സലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ ഹയര്‍ സ്റ്റഡി എക്സ്പോ "മിനി ദിശ' 2025 സംഘടിപ്പിച്ചു.
മൂവാറ്റുപുഴ തര്‍ബിയത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച എക്സ്പോ എറണാകുളം ആര്‍ഡിഡി ഡോ. ഡി.ജെ. സതീഷ് ഉദ്ഘാടനം ചെയ്തു.
ദീര്‍ഘകാലം എറണാകുളം ജില്ലാ കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചിരുന്ന ഡോ. സി.എ ബിജോയിയെ ചടങ്ങില്‍ ആദരിച്ചു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ശങ്കരനാരായണന് അധ്യക്ഷത വഹിച്ചു.