കുടുംബസംഗമവും ഓണാഘോഷവും
1590806
Thursday, September 11, 2025 7:11 AM IST
പെരുമ്പാവൂർ: പെരുന്പാവൂർ ബാർ അസോസിയേഷൻ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും ഓണാഘോഷവും 40 വർഷം പൂർത്തിയാക്കിയ അഭിഭാഷകരെ ആദരിക്കലും നടത്തി. ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എൻ. നഗരേഷ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എൻ.സി. മോഹനൻ അധ്യക്ഷനായി.
പ്രിൻസിപ്പൽ ജില്ലാ ജഡ്ജി ഹണി എം. വർഗീസ് കലാമത്സര വിജയികൾക്കും എംഎസിറ്റി ട്രിബ്യൂണൽ ജില്ലാ ജഡ്ജി സ്മിത ജോർജ് കായിക മത്സരവിജയികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. എംഎൽഎമാരായ പി.വി. ശ്രീനിജിൻ, എൽദോസ് കുന്നപ്പിള്ളി, റോജി എം. ജോൺ, മുനിസിപ്പൽ ചെയർമാൻ പോൾ പാത്തിക്കൽ,സാജു പോൾ, കെ.പി. അജയൻ,അലക്സാണ്ടർ കോശി, കെ.എൻ. അനിൽകുമാർ, നവീൻ ബോസ്, കെ.കെ. നാസർ , രാജേഷ് വിജയൻ എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.