ശാസ്ത്ര ക്വിസ് വിജയികളെ ആദരിച്ചു
1590802
Thursday, September 11, 2025 7:11 AM IST
അങ്കമാലി: കറുകുറ്റി സ്റ്റാർ ജീസസ് ഹൈസ്കൂളിൽ കേരള സംസ്ഥാന യൂത്ത് വെൽഫയർ ബോർഡിന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ തലത്തിൽ നടന്ന ശാസ്ത്ര ക്വിസ് വിജയികളെ ആദരിച്ചു. ഹെഡ്മാസ്റ്റർ ഫാ. ജോണി ചിറയ്ക്കൽ ആദരവ് സമർപ്പണം നിർവഹിച്ചു. കുട്ടികളിൽ ശാസ്ത്രബോധം സൃഷ്ടിക്കാൻ ഈ പരിപാടി ഉപകരിച്ചതായി അദ്ദേഹം പറഞ്ഞു.
പി ടിഎ പ്രസിഡന്റ് എം. ജെ. ഏല്യാസ് സമ്മാനദാനം നിർവഹിച്ചു. ഒന്നാം സ്ഥാനം നിരജ്ഞൻ അനീഷ്, അഡോൺ ജോജി ടീം കരസ്ഥമാക്കി. ജിഫി സി. ഏല്യാസ് ആശംസയർപ്പിച്ചു. വിജയികൾക്ക് സമ്മാനത്തിന് പുറമെ ട്രോഫിയും സർട്ടിഫിക്കറ്റും നൽകി. പരിപാടികൾക്ക് സിൻസി ജെ. തലക്കോട്ടൂർ, ഇ. ഡി. നിക്സി , എ.ജി. വിജയകൃഷ്ണൻ , വി.ടി . വർഗീസ് തുടങ്ങിയവർ നേതൃത്വം നല്കി.