വായന മത്സരം 13ന്
1590792
Thursday, September 11, 2025 7:11 AM IST
മൂവാറ്റുപുഴ: സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി സംഘടിപ്പിക്കുന്ന വായനോത്സവം 2025ന്റെ താലൂക്ക് തല മത്സരം 13ന് നടക്കും. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ മൂവാറ്റുപുഴ എസ്എന്‍ഡിപി ഹൈസ്കൂളിലാണ് വായനോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്ക് രണ്ട് വിഭാഗത്തിലുമാണ് താലൂക്ക് തലത്തില്‍ മത്സരം നടത്തുന്നത്. ക്വിസ് മത്സരവും എഴുത്ത് പരീക്ഷയും ഉണ്ടായിരിക്കും.
100 മാര്‍ക്കിന്റെ മത്സരത്തില്‍ 20 മാര്‍ക്ക് ക്വിസിനും, 80 മാര്‍ക്ക് നിര്‍ദേശിക്കപ്പെട്ട പുസ്തകങ്ങളില്‍ നിന്നുള്ള എഴുത്തു പരീക്ഷക്കുമാണ്. പൊതുവിജ്ഞാനത്തെ ആധാരമാക്കിയും പത്രവാര്‍ത്തയെ മുന്‍ നിര്‍ത്തിയുമായിരിക്കും ക്വിസ് മത്സരം. നിര്‍ദേശിക്കപ്പെട്ട പുസ്തകങ്ങളില്‍ നിന്നായിരിക്കും എഴുത്ത് പരീക്ഷയ്ക്കുള്ള ചോദ്യങ്ങള്‍. രാവിലെ ഒമ്പതിന് രജിസ്ട്രേഷന് തുടര്‍ന്ന് 9.30ന് കവി ജയകുമാര്‍ ചെങ്ങമനാട് പരിപാടി ഉദ്ഘാടനം ചെയ്യും. താലൂക്ക് പ്രസിഡന്റ് ജോഷി സ്കറിയ അധ്യക്ഷത വഹിക്കും.