മുനമ്പം വേളാങ്കണ്ണി പള്ളിയിൽ തിരുനാൾ
1590803
Thursday, September 11, 2025 7:11 AM IST
ചെറായി: മുനമ്പം ബീച്ച് പാഷനിസ്റ്റ് വേളാങ്കണ്ണിമാതാ പള്ളിയിലെ തിരുനാളിന് കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ കൊടിയേറ്റി. തുടർന്ന് പൊന്തിഫിക്കൽ ദിവ്യബലി നടന്നു. 14 നാണ് തിരുനാൾ. 12ന് വൈകീട്ട് അഞ്ചിന് പ്രസുദേന്തിവാഴ്ച. 13ന് വൈകീട്ട് അഞ്ചിന് ദിവ്യബലി. തുടർന്ന് പ്രദക്ഷിണം. 14ന് രാവിലെ 10.30 നാണ് തിരുനാൾ ദിവ്യബലി.