പൂത്തിരി-രാസലഹരി വില്പന; കൂട്ടുപ്രതി ഒളിവില്‍ തന്നെ
1590988
Friday, September 12, 2025 4:09 AM IST
കൊച്ചി: ഓണാഘോഷം കളറാക്കാന്‍ പൂത്തിരി എന്ന പ്രത്യേക കോഡില്‍ രാസലഹരി വില്പന നടത്തിയ അറസ്റ്റിലായ യുവാവിന്റെ കൂട്ടാളി ഇപ്പോഴും ഒളിവില്‍ തന്നെ. കേസിലെ രണ്ടാം പ്രതി പറവൂര്‍ സ്വദേശി ഷെഫീക്ക് ഹനീഫ ബംഗളൂരുവിലേക്ക് കടന്നെന്നാണ് എക്സൈസിന്റെ സംശയം.
ഓഗസ്റ്റ് 19 നാണ് കേസുമായി ബന്ധപ്പെട്ട് ആലുവ ഈസ്റ്റ് കൊടികുത്തിമല സ്വദേശി മുറ്റത്ത് ചാലില്‍ വീട്ടില്‍ മുസാബിര്‍ മുഹമ്മദി (33) നെയാണ് 9.178 ഗ്രാം എംഡിഎംഎയുമായി എറണാകുളം റേഞ്ച് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ സ്മാര്‍ട്ട് ഫോണും എക്സൈസ് കസ്റ്റഡിയിലെടുത്തിരുന്നു. നിലവില്‍ ഇയാള്‍ റിമാന്‍ഡിലാണ്.
ബംഗളൂരുവില്‍നിന്ന് ആപ്പിള്‍, മുന്തിരി എന്നിവ കൊണ്ടുവരുന്ന ചരക്കുലോറിയിലാണ് കൊച്ചിയിലേക്ക് ലഹരി എത്തിച്ചിരുന്നത്. ഇവിടെ എത്തിക്കഴിഞ്ഞാല്‍ എറണാകുളം ഭാഗത്ത് ലോഡ് ഇറക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ ലഹരിക്ക് പൈസ മുടക്കിയ ആള് സാധനം എടുത്ത് കൊണ്ടുപോകും.
തുടര്‍ന്ന് സമൂഹ മാധ്യമങ്ങളിലെ ഇവരുടെ പ്രത്യേക ഗ്രൂപ്പുകളിലൂടെ പൂത്തിരി ഓണായിട്ടുണ്ട് എന്ന കോഡ് നല്കി ഓണ്‍ലൈനായി പണം സ്വീകരിച്ചായിരുന്നു വില്പന.