കസ്റ്റഡി മര്‍ദനം കോൺഗ്രസിന്റെ പോലീസ് സ്റ്റേഷന് ധര്‍ണയില്‍ പ്രതിഷേധമിരമ്പി
1590789
Thursday, September 11, 2025 7:11 AM IST
കൊച്ചി: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ നടക്കുന്ന ക്രൂര മര്‍ദനങ്ങളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തിയ പോലീസ് സ്റ്റേഷന് ധര്‍ണയില്‍ പ്രതിഷേധമിരമ്പി. കസ്റ്റഡി മര്‍ദനങ്ങളില്‍ മുഖ്യമന്ത്രി മൗനം അവസാനിപ്പിക്കുക, കുന്നംകുളം സ്റ്റേഷനില്‍ സുജിത്തിനെ ക്രൂരമായി ആക്രമിച്ച പൊലീസുകാരെ പിരിച്ചു വിടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കെപിസിസി ആഹ്വാന പ്രകാരം ജില്ലയിലെ പോലീസ് സ്റ്റേഷനുകള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചത്.
ജില്ലാതല ഉദ്ഘാടനം ബെന്നി ബെഹനാന് എംപി കുറുപ്പുംപടി പോലീസ് സ്റ്റേഷന് മുന്നില്‍ നിര്‍വഹിച്ചു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പള്ളുരുത്തി സ്റ്റേഷന് മുന്നിലും എംഎല്‍എമാരായ കെ ബാബു. -തൃപ്പൂണിത്തുറ സ്റ്റേഷന്, അന്‍വര്‍ സാദത്ത് -ആലുവ ഈസ്റ്റ്, റോജി എം. ജോണ്‍ -അങ്കമാലി, മാത്യു കുഴല്നാടന് -മൂവാറ്റുപുഴ, ടി.ജെ.വിനോദ് -തേവര, ഉമ തോമസ് -തൃക്കാക്കര, എല്‍ദോസ് കുന്നപ്പിള്ളി -കോടനാട് സ്റ്റേഷൻ എന്നിവിടങ്ങളിലും ധര്‍ണ ഉദ്ഘാടനം ചെയ്തു.
കെപിസിസി നേതാക്കളായ ദീപ്തി മേരി വര്‍ഗീസ്- പാലാരിവട്ടം, വി.പി.സജീന്ദ്രന് - പട്ടിമറ്റം, റോയ് കെ. പൗലോസ്-കുട്ടന്പുഴ, വി.ജെ. പൗലോസ് -മുളന്തുരുത്തി, കെ.പി. ധനപാലന് -ഞാറക്കല്‍, അജയ് തറയില്‍ -മുനമ്പം, അബ്ദുള്‍ മുത്തലിബ് - കടുങ്ങല്ലൂര്‍, എസ്.അശോകന് -കോതമംഗലം, ജിന്റോ ജോണ്‍ -കളമശേരി, എം.ആര്.അഭിലാഷ് - എളമക്കര, ടോണി ചമ്മിണി -ഫോര്‍ട്ടുകൊച്ചി, ഐ.കെ. രാജു പുത്തന്‍കുരിശ് എന്നീ സ്റ്റേഷനുകള്‍ക്ക് മുന്നില്‍ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.