സംയുക്ത ഫൊറോന കണ്വന്ഷന് ഇന്ന്
1590983
Friday, September 12, 2025 4:09 AM IST
മാറിക: ദീപിക ഫ്രണ്ട്സ് ക്ലബ്, ഫാമിലി അപ്പോസ്തലേറ്റ് എന്നിവയുടെ മാറിക ഫൊറോന തല കണ്വന്ഷന് ഇന്ന് ഉച്ചകഴിഞ്ഞ് 2.30 മുതല്‍ സെന്റ് ജോസഫ്സ് പള്ളി പാരിഷ് ഹാളില്‍ നടക്കും. രൂപത വികാരി ജനറാള്‍ മോണ്‍. വിന്‍സെന്റ് നെടുങ്ങാട്ട് ഉദ്ഘാടനം ചെയ്യും. ഫൊറോന ഡയറക്ടര്‍ ഫാ. മാത്യു കോണിക്കല്‍ അധ്യക്ഷത വഹിക്കും.
രൂപത ഡയറക്ടര്‍ ഫാ. ആന്റണി പുത്തന്‍കുളം, ദീപിക ജനറല്‍ മാനേജര്‍ (സര്‍ക്കുലേഷന്‍) ഫാ. ജിനോ പുന്നമറ്റത്തില്‍ എന്നിവര്‍ ക്ലാസ് നയിക്കും.
ഡിഎഫ്സി സംസ്ഥാന ഉപദേശക സമിതി ചെയര്മാന് ജോയി നടുക്കുടി, ഡിഎഫ്സി സംസ്ഥാന പ്രസിഡന്റ് ലോറന്‍സ് കെ. ഏബ്രഹാം, രൂപത പ്രസിഡന്റ് ഡിഗോള്‍ കെ. ജോര്‍ജ്, തോമസ് കുണിഞ്ഞി, ജോസഫ് മൂലശേരി, ജോണ്സണ് പൊന്നാട്ട് എന്നിവര്‍ പ്രസംഗിക്കും.