മന്ത്രി രാജീവ് ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിലിനെ സന്ദർശിച്ചു
1590793
Thursday, September 11, 2025 7:11 AM IST
കോതമംഗലം : കോതമംഗലം രൂപത ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിലിനെ മന്ത്രി പി.രാജീവ് ബിഷപ്സ് ഹൗസിൽ സന്ദർശിച്ചു.
പഴയ ആലുവ-മൂന്നാർ രാജപാത സംബന്ധിച്ച് കേരള ഹൈക്കോടതി സർക്കാർ നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ബിഷപ് മന്ത്രിക്കും ആന്റണി ജോൺ എംഎൽഎക്കും കത്തുനൽകി.
വന്യജീവി ആക്രമണങ്ങൾക്കു ശാശ്വത പരിഹാരം കാണാനും അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് ഭിന്നശേഷി പ്രശ്നത്തിൽ സർക്കാർ നിലപാടെടുത്ത് ഇപ്പോൾ ജോലി ചെയ്യുന്ന സാധാരണക്കാരായ അധ്യാപകർക്ക് അനുകൂല നിലപാട് സ്വീകരക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.