അഞ്ചു വയസുകാരന്റെ വിരൽ കട്ടിലിൽ കുരുങ്ങി
1590788
Thursday, September 11, 2025 7:11 AM IST
വൈപ്പിൻ: അഞ്ചുവയസുകാരന്റെ കൈവിരൽ ആശുപത്രി കാഷ്വാലിറ്റിയിലെ ഇരുമ്പ് കട്ടിലിന്റെ ഓട്ടയിൽ കുരുങ്ങി. കൂടെയുണ്ടായിരുന്നവർ എത്രകണ്ട് പരിശ്രമിച്ചിട്ടും വിരൽ ഊരിയെടുക്കാൻ കഴിഞ്ഞില്ല. തുടർന്ന് വൈപ്പിൻ അഗ്നി രക്ഷാ നിലയത്തിലെ ജീവനക്കാർ എത്തി കട്ടറും ഷിയേഴ്സും ഉപയോഗിച്ച് ഏതാനും മിനിട്ടുകൾക്കുള്ളിൽ കുഞ്ഞിന്റെ കൈവിരൽ മോചിപ്പിച്ചു. കഴിഞ്ഞ ദിവസം ഞാറക്കലിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു സംഭവം.