കേരള അര്‍ബന്‍ കോണ്‍ക്ലേവ്: പ്രദര്‍ശനം ഇന്ന് മുതൽ
1590809
Thursday, September 11, 2025 7:11 AM IST
കൊച്ചി: കേരള അര്‍ബന്‍ കോണ്‍ക്ലേവ് 2025ന്റെ ഭാഗമായുള്ള പ്രദര്‍ശനം കൊച്ചി മറൈന്‍ഡ്രൈവില്‍ ഇന്ന് ആരംഭിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് മന്ത്രി എം.ബി. രാജേഷ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. കൊച്ചി മേയര്‍ എം. അനില്‍കുമാര്‍, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കോണ്‍ക്ലേവിനോടനുബന്ധിച്ച് 15 വരെയാണ് വിപുലമായ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. കേരളത്തിന്റെ നഗര വികസനയാത്ര, പുതിയ ആശയങ്ങള്‍, നവീന സാങ്കേതിക വിദ്യകള്‍, സുസ്ഥിര മാതൃകകള്‍, നഗര സൗകര്യങ്ങളിലെ പുരോഗതി എന്നിവ പൊതുജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്ന വേദിയാകും പ്രദര്‍ശനം.
നഗരവികസനവുമായി ബന്ധപ്പെട്ട് വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും നൂതനാശയങ്ങളും, വിജയിച്ച മാതൃകകളും, പ്രദര്‍ശനത്തില്‍ അവതരിപ്പിക്കും. 12,13 തീയതികളിലാണ് കൊച്ചി ഗ്രാന്‍ഡ് ഹയാത്ത് കണ്വന്ഷന് സെന്ററിലാണ് കേരളത്തിന്റെ ആദ്യ സമഗ്ര നഗരനയം രൂപപ്പെടുത്തുന്നതിനുള്ള കേരള അര്‍ബന്‍ കോണ്‍ക്ലേവ് 2025 സംഘടിപ്പിക്കുന്നത്.