നാലര പതിറ്റാണ്ടിന്റെ ഓർമച്ചെപ്പ്
1541890
Friday, April 11, 2025 11:43 PM IST
മുണ്ടക്കയം: ബിബിഎം ടീച്ചർ ട്രെയിനിംഗ് സ്കൂളിലെ 1978-80 കാലഘട്ടത്തിൽ പഠനം പൂർത്തിയാക്കിയവർ നാലര പതിറ്റാണ്ടിനുശേഷം ഒരുമിച്ചുകൂടി. ഓർമച്ചെപ്പ് എന്ന പേരിൽ നടത്തിയ സംഗമത്തിൽ 15 പേർ പങ്കെടുത്തു.
മുൻ അധ്യാപകൻ പി.സി. സെബാസ്റ്റ്യൻ സംഗമം ഉദ്ഘാടനം ചെയ്തു. മുണ്ടക്കയം ബിബിഎം ടിടിഐ മാനേജർ ഫാ. ടോം ജോസ് അധ്യക്ഷത വഹിച്ചു. സിസ്റ്റർ ഇമ്മാനുവൽ പ്രകാശ്, ചാർലി കോശി, എൻ.എം. ആന്റണി, ജോയി മാത്യു, ജോസുകുട്ടി തോമസ് എന്നിവർ പ്രസംഗിച്ചു.
അധ്യാപകരായി സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിലെ സ്കൂളുകളിൽ ജോലിയിൽ പ്രവേശിച്ച് സേവനം പൂർത്തീകരിച്ച് സർവീസിൽനിന്നു വിരമിച്ചവർ കുടുംബസമേതം സമ്മേളനത്തിൽ ഒത്തുകൂടി.