മിനിമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച്ഓൺ
1543665
Friday, April 18, 2025 6:56 AM IST
കൂരോപ്പട: ജില്ലാ പഞ്ചായത്ത് കൂരോപ്പട പഞ്ചായത്തിലെ ഇടയ്ക്കാട്ടുകുന്ന്, കണ്ടൻങ്കാവ്, പറപ്പാട്ട് പടി, മറ്റപ്പള്ളി, പുതുവയൽ എന്നീ പ്രദേശങ്ങളിൽ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമം ജില്ലാ പഞ്ചായത്തംഗം രാധാ വി. നായർ നിർവഹിച്ചു.
രാധാ വി. നായരുടെ ഫണ്ടിൽനിന്ന് നൽകിയ ആറു ലക്ഷം രൂപാ ഉപയോഗിച്ചാണ് ലൈറ്റുകൾ സ്ഥാപിച്ചത്. ഇടയ്ക്കാട്ടുകുന്ന് പള്ളി ജംഗ്ഷനിൽ നടന്ന സമ്മേളനത്തിൽ പഞ്ചായത്തംഗം അനിൽ കൂരോപ്പട അധ്യക്ഷത വഹിച്ചു. സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി വികാരി ഫാ. അലക്സ് തോമസ് നാഴൂരിമറ്റത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി.
പഞ്ചായത്തംഗം സന്ധ്യാ സുരേഷ്, ഫാ. അലക്സാണ്ടർ, എം.പി. അന്ത്രയോസ്, ജെസി സഖറിയ, പി.എസ്. മാത്യു ഉറുമ്പിൽ, റോയി നാലുപ്ലാക്കൽ, പി. ഗോപകുമാർ, ആലിച്ചൻ ഏബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് കണ്ടൻങ്കാവ്, പറപ്പാട്ട് പടി, മറ്റപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലും ജില്ലാ പഞ്ചായത്തംഗം രാധാ വി. നായർ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ച് ലൈറ്റുകൾ പ്രകാശിപ്പിച്ചു.
സമ്മേളനങ്ങളിൽ പഞ്ചായത്തംഗങ്ങളായ സന്ധ്യാ ജി. നായർ, സോജി ജോസഫ്, ഹരി ചാമക്കാലാ, മനോജ് പി. നായർ, ബിജു ജോസഫ്, ഡി. ജയപാൽ, സന്തോഷ് കല്ലൂർ, സണ്ണി വയലുങ്കൽ, ബിജു ഉള്ളാട്ടിൽ, ഫിലിപ്പ് എം. തുടങ്ങിയവർ പങ്കെടുത്തു.