റെഡ്ക്രോസ് ഭാരവാഹികൾ
1543384
Thursday, April 17, 2025 6:59 AM IST
കോട്ടയം: ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി കോട്ടയം ബ്രാഞ്ചിന്റെ പുതിയ പതിനഞ്ചംഗ കമ്മിറ്റി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കളക്ടറേറ്റിൽ കളക്ടർ ജോൺ വി. സാമുവലിന്റെ മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞ.
ചെയർമാനായി ജോബി തോമസ്, വൈസ് ചെയർമാനായി കെ.എസ്. സുമേഷ്, ട്രഷറർ ഹരി പ്രസാദ്, ജനറൽ സെക്രട്ടറി ജമീമ ടി. ജോയി എന്നിവരടങ്ങുന്ന 18 അംഗ കമ്മിറ്റിയാണ് അധികാരമേറ്റത്.