റവ.ഡോ. ടെഡി കാഞ്ഞൂപ്പറമ്പിലിന് പൗരാവലിയുടെ സ്വീകരണം
1543399
Thursday, April 17, 2025 7:18 AM IST
ചങ്ങനാശേരി: എസ്ബി കോളജിന്റെ പുതിയ പ്രിന്‍സിപ്പലായി ചുമതലയേറ്റ റവ.ഡോ. ടെഡി കാഞ്ഞൂപ്പറമ്പിലിനെ ചങ്ങനാശേരി പൗരാവലി അനുമോദിച്ചു. ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. എസ്ബി കോളജില്‍ നടന്ന യോഗത്തില്‍ ഡോ. റൂബിള്‍ രാജ് അധ്യക്ഷത വഹിച്ചു.
ഗിരീഷ് കോനാട്ട്, കെ.എഫ്. വര്‍ഗീസ്, വി.ജെ. ലാലി, കുര്യന് തൂമ്പുങ്കല്‍, ജോസുകുട്ടി നെടുമുടി,
ജോണ്സണ് പ്ലാന്തോട്ടം, ജസ്റ്റിന് ബ്രൂസ്, അഡ്വ. വിമല്‍ ചന്ദ്രന്, റൗഫ് റഹീം, ഡോ. റോയി ജോസഫ്, ജോസുകുട്ടി കുട്ടംപേരൂര്‍, സിബി മുക്കാടന്‍, ജിജി നിറപറ, ഡോ. സിബി ജോസഫ്, ഡോ.കെ.വി. ജോമോന്, ജോമോന് വെള്ളാപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു. പൗരാവലിയുടെ ഉപഹാരം എംഎല്‍എ സമ്മാനിച്ചു.