കര്ഷകന് നെല്ലു കത്തിക്കേണ്ടിവന്ന ദുരന്തം: 21ന് നീലംപേരൂരില്‍ ധര്‍ണ
1543395
Thursday, April 17, 2025 7:18 AM IST
ചങ്ങനാശേരി: ഗത്യന്തരമില്ലാതെ നെല്ലു കത്തിക്കേണ്ടിവന്ന കര്‍ഷകനു സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി കെ. ഗോപകുമാര്‍ ആവശ്യപ്പെട്ടു.
മില്ലുകാര്‍ക്ക് ഒത്താശ ചെയ്യുന്ന സര്‍ക്കാരിന്റെ നിഷ്ക്രിയത്വവും കര്‍ഷക അവഗണനയും മൂലമാണ് നീലംപേരൂര്‍ ഈരയിലെ കര്‍ഷകനായ സോണിച്ചന്‍ കൊയ്തെടുത്ത നെല്‍ക്കറ്റ കത്തിക്കേണ്ടി വന്നതെന്ന് അദ്ദേഹം ആരോപിച്ചു.
സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയില്‍ പ്രതിഷേധിച്ച് നീലംപേരൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 21 രാവിലെ 10ന് നീലംപേരൂര്‍ കൃഷിഭവനു മുന്നില്‍ ധര്‍ണ സംഘടിപ്പിക്കുമെന്ന് മണ്ഡലം പ്രസിഡന്റ് എം. വിശ്വനാഥപിള്ള അറിയിച്ചു.