വിശുദ്ധവാരാചരണം
1543132
Wednesday, April 16, 2025 11:57 PM IST
അരുവിത്തുറ ഫൊറോന പള്ളിയിൽ
അരുവിത്തുറ: ചരിത്രപ്രസിദ്ധമായ അരുവിത്തുറ പള്ളിയിലേക്കും വല്യച്ചൻ മലയിലേക്കും തീർഥാടകരുടെ തിരക്ക്. അന്പതുനോമ്പിന്റെ വ്രതശുദ്ധിയോടും പ്രാർഥനയോടും വിശ്വാസികൾ തിരുക്കർമങ്ങളിലും കുരിശിന്റെ വഴിയിലും പങ്കു ചേരും. അരുവിത്തുറ പള്ളിയിൽ പ്രാർഥിച്ച ശേഷമാണ് വിശ്വാസികൾ വല്യച്ചൻമല കയറുന്നത്.
ഇന്നു രാവിലെ ഏഴിനു പെസഹാ തിരുക്കർമങ്ങൾ, വിശുദ്ധ കുർബാന, കാൽകഴുകൽ ശുശ്രൂഷ, ആരാധന. ദുഃഖവെള്ളിയാഴ്ച രാവിലെ ഏഴിന് പീഡാനുഭവ ശുശ്രൂഷ, സന്ദേശം, 8.30ന് വല്യച്ചൻമല അടിവാരത്തേക്കു ജപമാല പ്രദക്ഷിണം, തുടർന്ന് മലമുകളിലേക്ക് കുരിശിന്റെ വഴി, 10ന് പീഡാനുഭവ സന്ദേശം. രാവിലെ ഏഴുമുതൽ നേർച്ചക്കഞ്ഞി വിതരണം.
ദുഃഖശനിയാഴ്ച രാവിലെ ഏഴിനു തിരുക്കർമങ്ങൾ, പുത്തൻ തീ, പുത്തൻ വെള്ളം വെഞ്ചരിപ്പ്. ഉയിർപ്പു ഞായറാഴ്ച പുലർച്ചെ മൂന്നിന് വിശുദ്ധ കുർബാന, ഉയിർപ്പ് തിരുക്കർമങ്ങൾ. 5.30നും 6.45നും 8നും 9.30നും 11.30നും വിശുദ്ധ കുർബാന.
പാനവായന
അരുവിത്തുറ: ദുഃഖവെള്ളി ആചരണത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷത്തേതു പോലെ സെന്റ് ജോർജ് ഫൊറോന പള്ളിയുടെ നേതൃത്വത്തിൽ നാളെ ഉച്ചകഴിഞ്ഞ് മൂന്നിനു പാനവായന ഉണ്ടായിരിക്കും. വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ നേതൃത്വം നൽകും.
തിടനാട് സെന്റ് ജോസഫ് തീർഥാടനകേന്ദ്രത്തിൽ
തിടനാട്: സെന്റ് ജോസഫ് തീർഥാടന കേന്ദ്രത്തിൽ ഇന്നു രാവിലെ 6.30ന് കാൽകഴുകൽ ശുശ്രൂഷയോടെ പെസഹാ തിരുക്കർമങ്ങൾ ആരംഭിക്കും. ദുഃഖവെള്ളിയാഴ്ച രാവിലെ ഏഴിന് പീഡാനുഭവ തിരുക്കർമങ്ങൾ. 8.30ന് ഊട്ടുപാറ മലയടിവാരത്തിലേക്ക് ജപമാല പ്രദക്ഷിണം. 9.30ന് മലമുകളിലേക്ക് കുരിശിന്റെ വഴി. 10.30ന് വികാരി ജനറാൾ മോൺ. ജോസഫ് കണിയോടിക്കൽ പീഡാനുഭവ സന്ദേശം നൽകും. 11.30ന് നേർച്ചക്കഞ്ഞി വിതരണം. ദുഃഖശനിയാഴ്ച രാവിലെ 6.30ന് തിരുക്കർമങ്ങൾ. ഉയിർപ്പു ഞായറാഴ്ച പുലർച്ചെ മൂന്നിന് ഉയിർപ്പ് തിരുക്കർമങ്ങൾ. 5.30നും ഏഴിനും വിശുദ്ധ കുർബാന.
അരുവിത്തുറയിൽ
പാർക്കിംഗ് ക്രമീകരണം
അരുവിത്തുറ: ദുഃഖവെള്ളിയാഴ്ച വല്യച്ചൻമല കയറാൻ എത്തുന്നവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാൻ പള്ളി മൈതാനം, സെന്റ് ജോർജ് ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ മൈതാനം, സെന്റ് ജോർജ് കോളജ് ഭാഗം എന്നിവിടങ്ങളിൽ സൗകര്യം ലഭ്യമാണ്. വലിയ വാഹനങ്ങൾ പള്ളിയുടെ പാർക്കിംഗ് സ്ഥലത്ത് പാർക്ക് ചെയ്യണം.
അരുവിത്തുറ പള്ളിയുടെ ഭാഗത്തുനിന്നും കോളജ് പടിക്കൽനിന്നും വരുന്ന വാഹനങ്ങൾ പള്ളിയുടെ മുൻപിലൂടെ എത്തി ബ്ലോക്ക് ജംഗ്ഷനിൽ ആളെ ഇറക്കി സ്കൂൾ മൈതാനത്തും അമ്പാറനിരപ്പേൽ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ യാത്രക്കാരെ ഇറക്കി കൊണ്ടൂർ ഭാഗത്തെ റോഡ് വശങ്ങളിലും പാർക്കിംഗ് സൗകര്യമുള്ള വീടുകളിലും പാർക്ക് ചെയ്യണം. തീർഥാടനത്തിന് എത്തുന്നവർ പോലീസിന്റെയും വോളണ്ടിയർമാരുടെയും നിർദേശങ്ങൾ പാലിക്കണമെന്നു പള്ളി അധികൃതർ അറിയിച്ചു.