ജീവനക്കാരുടെ കാൽ കഴുകി മേരിക്വീൻസ് മിഷൻ ആശുപത്രി ചാപ്പലിലെ പെസഹാ ആചരണം
1543451
Thursday, April 17, 2025 11:45 PM IST
കാഞ്ഞിരപ്പളളി: പതിവിൽനിന്നു വ്യത്യസ്തമായി അറ്റൻഡർമാർ മുതൽ മെഡിക്കൽ ഡയറക്ടർ വരെ നീളുന്ന ആശുപത്രി ജീവനക്കാരുടെ പ്രതിനിധികളുടെ കാലുകൾ കഴുകി കാഞ്ഞിരപ്പള്ളി മേരിക്വീൻസ് മിഷൻ ആശുപത്രി ചാപ്പലിലെ പെസഹാ ആചരണം ശ്രദ്ധേയമായി.
മെഡിക്കൽ ഡയറക്ടർ ഡോ. മനോജ് മാത്യു ഉൾപ്പെടെ മെഡിക്കൽ, നഴ്സിംഗ്, പാരാമെഡിക്കൽ, സപ്പോർട്ടിംഗ് സ്റ്റാഫ് വിഭാഗങ്ങളിൽനിന്നുള്ള 12 പേർ പെസഹാ തിരുക്കർമങ്ങളിൽ ക്രിസ്തുശിഷ്യന്മാരുടെ പ്രതിനിധികൾ ആയപ്പോൾ ആശുപത്രി ജോയിന്റ് ഡയറക്ടറും കാഞ്ഞിരപ്പള്ളി മേരിക്വീൻസ് കാർമൽ ഹൗസ് ആൻഡ് പ്രശാന്ത് ഭവൻ പ്രീഫെക്ടുമായ ഫാ. മാർട്ടിൻ മണ്ണനാൽ സിഎംഐ പെസഹായുടെ ഭാഗമായ കാൽകഴുകൽ ശുശ്രുഷയുടെ മുഖ്യകാർമികനായി.
സിഎംഐ കോട്ടയം സെന്റ് ജോസഫ് പ്രൊവിൻസ് വികാർ പ്രൊവിൻഷ്യാളും മേരിക്വീൻസ് ഡയറക്ടറുമായ ഫാ. സന്തോഷ് മാത്തൻകുന്നേൽ സിഎംഐ, ആശുപത്രി ജോയിന്റ് ഡയറക്ടർമാരായ ഫാ. തോമസ് മതിലകത്ത് സിഎംഐ, ഫാ. സിറിൾ തളിയൻ സിഎംഐ, പാസ്റ്റർ കെയർ വിഭാഗത്തിലെ ഫാ. ഇഗ്നേഷ്യസ് പ്ലാത്താനം സിഎംഐ, ഫാ. ജോസഫ് കുറിച്യപറമ്പിൽ സിഎംഐ എന്നിവർ പെസഹാദിന തിരുക്കർമങ്ങളിൽ സഹകാർമികരായി.