വൈശാഖ മാസാചരണവും അഞ്ചമ്പല ദര്‍ശനവും
1543400
Thursday, April 17, 2025 7:18 AM IST
ചങ്ങനാശേരി: വൈശാഖമാസാചരണത്തിന്റെയും അഞ്ചമ്പല ദര്‍ശനത്തിന്റെയും ഭാഗമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെയും പഞ്ചദിവ്യ ദേശദര്ശന്റെയും ഉപദേശക സമിതികളുടെയും സംയുക്ത യോഗം തൃക്കൊടിത്താനം മഹാ ക്ഷേത്രത്തില്‍ ചേര്‍ന്നു. 28 മുതല്‍ മേയ് 26വരെയാണ് വൈശാഖ മാസാചരണം നടക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള വൈഷ്ണവ ഭക്തര്‍ ഏറ്റവും കൂടുതല്‍ എത്തുന്നത് വൈശാഖ മാസത്തിലാണ്.
പഞ്ച ദിവ്യദേശ ദര്ശന് ചെയര്മാന് ബി. രാധാകൃഷ്ണമേനോന് അധ്യക്ഷത വഹിച്ചു. പത്തനംതിട്ട ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ ശ്രീധരശര്‍മ, അസിസ്റ്റന്റ് ദേവസ്വം കമ്മീഷണര്‍ കവിത എസ്. നായര്‍, ചെങ്ങന്നൂര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പി.ആര്. മീര, ആറന്മുള അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കെ.കെ. ഈശ്വരന് നമ്പൂതിരി,
കോട്ടയം എക്സിക്യുട്ടീവ് എന്‍ജിനിയര്‍ ഉപ്പിലിയപ്പന്‍, ചങ്ങനാശേരി അസിസ്റ്റന്റ് കമ്മീഷണര്‍ ഉണ്ണികൃഷ്ണന് നായര്‍, തൃക്കൊടിത്താനം സബ് ഗ്രൂപ്പ് ഓഫീസര്‍ അരുണ്‍ എ. എന്നിവര്‍ പ്രസംഗിച്ചു.