എല്‍ഡിഎഫ് കുടുംബ യോഗം
1543401
Thursday, April 17, 2025 7:18 AM IST
ചങ്ങനാശേരി: എല്‍ഡിഎഫ് സർക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള 29ന് കോട്ടയം നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന സമ്മേളനത്തോടും റാലിയോടും അനുബന്ധിച്ച് തൃക്കൊടിത്താനത്തു കുടുംബ സമ്മേളനം നടത്തി. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം ഷേര്‍ലി ഹരികൃഷ്ണന് അധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.ഡി. സുഗതന്, എന്‍. രാജു, എം.കെ. ഉണ്ണികൃഷ്ണന്, ഷാജി കോലേട്ട്, ജോഷി ജോസഫ്, മഞ്ജു സുജിത്ത്, കെ.സി. അജയന്, രജനി സാബു, പി.ടി. ബിനു എന്നിവര്‍ പ്രസംഗിച്ചു.