കുരിശുമലയിലേക്ക് കുരിശിന്റെ വഴി
1543380
Thursday, April 17, 2025 6:59 AM IST
ഏറ്റുമാനൂർ: ഏറ്റുമാനൂർ കുരിശുമല സെന്റ് എഫ്രേംസ് പള്ളിയിലേക്ക് രത്നഗിരി സെന്റ് തോമസ് പള്ളിയിൽ നിന്നും ദുഃഖവെള്ളിയാഴ്ച കുരിശിന്റെ വഴി തീർഥാടനം നടത്തും.
രാവിലെ തിരുക്കർമങ്ങൾക്കുശേഷം പുറപ്പെടുന്ന തീർഥാടനം 10.30ന് കുരിശുമലയിൽ എത്തിച്ചേരും. തുടർന്ന് സമാപന സന്ദേശവും നേർച്ച വിതരണവും നടത്തും.