ഇടിമണ്ണിക്കൽ വെഡ്ഡിംഗ് ഫെസ്റ്റിവലിൽ വമ്പിച്ച ഓഫറുകൾ
1543444
Thursday, April 17, 2025 11:45 PM IST
കോട്ടയം: ലൈറ്റ് വെയ്റ്റ് വെഡിംഗ് സ്വർണാഭരണ ങ്ങളുടെ ഏറ്റവും പുതിയ ട്രൻഡിന്റെ ധാരാളം കളക്ഷനുകളുമായി ഇടിമണ്ണിക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ വെഡ്ഡിംഗ് ഫെസ്റ്റിവൽ ആരംഭിച്ചു. മാലകൾ, കമ്മലുകൾ, നെക്ക്ളസുകൾ, ഫ്ലവർ ബാംഗിൾ, ഫ്ലെക്സിബിൾ ബാംഗിൾ എന്നിവയുടെ പുതിയ കളക്ഷനുകളോടൊപ്പം, 50,000 രൂപ മുതലുള്ള ഡയമണ്ട് സെറ്റുകളും ഏറ്റവും പുതിയ കളക്ഷനുകളുമാണ് ഫെസ്റ്റിവലിൽ ഒരുക്കിയിരിക്കുന്നത്.
മുപ്പതു ദിവസം നീണ്ടുനിൽക്കുന്ന ഈ ഫെസ്റ്റിവലിൽ സ്വർണാഭരണങ്ങൾക്ക് പണിക്കൂലിയിൽ 50 ശതമാനം വരെ കിഴിവും അതോടൊപ്പം ഡയമണ്ട് കാരറ്റിന് 15,000 രൂപ വരെ കിഴിവും ലഭിക്കും. ടർക്കിഷ്, ഇറ്റാലിയൻ തുടങ്ങി ലൈറ്റ് വെയ്റ്റ് ജ്വല്ലറിയിലെ ലോകോത്തര ഡിസൈനുകളും പുതിയ ട്രെൻഡുകളും ഇടിമണ്ണിക്കൽ വെഡ്ഡിംഗ് ഫെസ്റ്റിവലിൽ ഒരുക്കിയിട്ടുണ്ട്. ട്രെൻഡി വെഡിംഗ് സെറ്റുകൾ, സ്റ്റൈലിഷ് ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ, ലേറ്റസ്റ്റ് ഡയമണ്ട് ആഭരണങ്ങൾ എന്നിവയുടെ വിപുലമായ ഷോറുമാണ് ഇടിമണ്ണിക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്സ്.
ഒരു പവൻ മുതൽ നാലുപവൻ വരെയുള്ള എക്സ്ക്ലൂസീവ് വെഡ്ഡിംഗ് സെറ്റും കൂടാതെ റോസ് ഗോൾഡ്, ചെട്ടിനാട്, കേരള ട്രഡീഷണൽ, ആന്റിക്, റോയൽ ആന്റിക് തുടങ്ങിയവയുടെ പുതിയ ധാരാളം കളക്ഷൻസും കോട്ടയം, ചങ്ങനാശേരി, കറുകച്ചാൽ ഷോറൂമുകളിൽ എത്തിച്ചേർന്നിട്ടുണ്ട്. 97459 00917. ഇടിമണ്ണിക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്സ് വെഞ്ച്വറായ കോട്ടയം ശാസ്ത്രി റോഡിലുള്ള അമേരാ ഗോൾഡ് ആൻഡ് ഡയമണ്ട്സിലും പുതിയ ട്രെൻഡ് കളക്ഷനുമായി വെഡ്ഡിംഗ് ഫെസ്റ്റ് ഓഫർ ആരംഭിച്ചിട്ടുണ്ട്. 97452 27111.