ദേവാലയങ്ങളില്‍ പെസഹാ ആചരണം
1543447
Thursday, April 17, 2025 11:45 PM IST
പാലാ: യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണയില്‍ ക്രൈസ്തവ വിശ്വാസികള്‍ പെസഹാ ആചരിച്ചു. പള്ളികളില്‍ കാല് കഴുകല്‍ ശുശ്രൂഷയും നടന്നു.
പാലാ കത്തീഡ്രലില്‍ നടന്ന പെസഹാ തിരുക്കര്‍മങ്ങള്‍ക്ക് മാര്‍ ജോസഫ് കല്ലറങ്ങാട് നേതൃത്വം നല്കി. പ്രാദേശിക സഭയില്‍ ബിഷപ്പും മറ്റുപിതാക്കന്മാരും വൈദികരും വിശ്വാസികളും ഒരേ മനസോടെ ഒരേ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിനെയാണ് പെസഹാ കുര്‍ബാന എന്ന് പറയുന്നത്. ക്രൈസ്തവ സമൂഹം ഒരേ മനസായിരിക്കുന്നതിന്റെ നേര്‍ക്കാഴ്ചയാണ് അതെന്ന് മാര്‍ ജോസഫ് കല്ലറങ്ങാട് പറഞ്ഞു.
ബിഷപ് എമെരിറ്റസ് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ തിരുക്കര്‍മങ്ങളില്‍ പങ്കെടുത്തു. കത്തീഡ്രല്‍ വികാരി ഡോ. ജോസ് കാക്കല്ലില്‍, ഫാ. ജോസഫ് തെങ്ങുംപള്ളില്‍, ഫാ. സെബാസ്റ്റ്യന്‍ പേണ്ടാനത്ത്, സഹവികാരിമാരായ ഫാ. സെബാസ്റ്റ്യന്‍ ആലപ്പാട്ട് കോട്ടയില്‍, ഫാ. ഐസക് പെരിങ്ങാമലയില്‍, ഫാ. ജോര്‍ജ് തറപ്പേല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.