ദൈവവിളി പ്രോത്സാഹനമാണ് മാതൃഭവന്റെ ലക്ഷ്യം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്
1543133
Wednesday, April 16, 2025 11:57 PM IST
ഭരണങ്ങാനം: ദൈവവിളി പ്രോത്സാഹനമാണ് മാതൃഭവന്റെയും മിഷന് ലീഗിന്റെയും പ്രധാന ലക്ഷ്യമെന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പുനരുദ്ധരിച്ച ചെറുപുഷ്പ മിഷന്‍ലീഗ് മാതൃഭവന്റെ വെഞ്ചരിപ്പുകര്‍മം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു ബിഷപ്.
മിഷന്‍ലീഗ് രൂപത ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, രൂപത വികാരി ജനറാൾ മോണ്‍. ജോസഫ് മലേപ്പറമ്പില്‍ എന്നിവര്‍ മാതൃഭവന്റെ ചരിത്രത്തെ അനുസ്മരിച്ച് പ്രസംഗിച്ചു. മിഷന്‍ലീഗ് രൂപത ഭാരവാഹികൾ, വിവിധ മേഖല, ശാഖാ ഡയറക്ടര്‍മാര്‍, വൈസ് ഡയറക്ടര്‍മാര്‍, പ്രസിഡന്റുമാര്‍, മുന്‍ ഡയറക്ടര്‍മാര്‍, വൈസ് ഡയറക്ടര്‍മാര്‍, ഭാരവാഹികള്‍ തുടങ്ങിയവർ വെഞ്ചരിപ്പ് കര്‍മത്തില്‍ സന്നിഹിതരായിരുന്നു.