പള്ളികളിൽ പെസഹ ആചരണം
1543389
Thursday, April 17, 2025 7:11 AM IST
കടുത്തുരുത്തി/വൈക്കം: പെസഹാ തിരുക്കര്‍മങ്ങള്‍ക്കായി വിശ്വാസികളും ദേവാലയങ്ങളും ഒരുങ്ങി. കുരിശുമരണത്തിന്റെ മുന്നോടിയായി ഈശോ നടത്തിയ പെസഹാ ആചരണത്തിന്റെ ഓര്‍മപുതുക്കി ഇന്നു ദേവാലയങ്ങളില്‍ പെസഹാ തിരുക്കര്‍മങ്ങള്‍ നടക്കും. വിശുദ്ധ കുര്‍ബാന, കാല് കഴുകല്‍ ശുശ്രൂഷ, ആരാധന, അപ്പം മുറിക്കല്‍ ശുശ്രൂഷ തുടങ്ങീ തിരുക്കര്‍മങ്ങളാണ് ഇന്ന് നടക്കുന്നത്.
ഈശോയുടെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും സ്മരണയില്‍ നാളെ ദുഃഖവെളളി ദിനത്തില്‍ വിവിധ ദേവാലയങ്ങളില്‍ നടക്കുന്ന പീഡാനുഭവ ശുശ്രൂഷകളിലും കുരിശിന്റെ വഴി, നഗരി കാണിക്കല്‍, തുടങ്ങിയ തിരുക്കര്മങ്ങളിലും കുരിശ് ചുംബനം, നീന്തുനേര്‍ച്ച എന്നിവയിലും വിശ്വാസികള്‍ പങ്കെടുക്കും. ദുഃഖശനി ദിനത്തില്‍ മാമോദീസാ വ്രതനവീകരണം, പുത്തന്‍ തീ, പുത്തന്‍വെള്ളം വെഞ്ചരിപ്പ് എന്നിവ നടക്കും. ഈസ്റ്റര്‍ ദിനത്തില്‍ പുലര്‍ച്ചെ മൂന്നിന് ഉയിര്‍പ്പ് തിരുക്കര്‍മങ്ങള്‍ ആരംഭിക്കും.
കടുത്തുരുത്തി താഴത്തുപള്ളിയില്‍
താഴത്തുപള്ളിയിൽ ഇന്ന് രാവിലെ 6.30 ന് വിശുദ്ധ കുര്‍ബാന, കാല്‍കഴുകല്‍ ശുശ്രൂഷ, തുടര്‍ന്ന് 8.30 മുതല്‍ വൈകുന്നേരം അഞ്ചുവരെ ആരാധന, തുടര്‍ന്ന് സമാപന ആശീര്‍വാദം. നാളെ ദുഃഖവെള്ളിദിനത്തില്‍ രാവിലെ 6.30 ന് തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. പീഡാനുഭവ ശൂശ്രൂഷ, തുടര്‍ന്ന് കുരിശിന്റെ വഴി, ക്രൂശിതരൂപ വണക്കം, 3.30 ന് പഴയ പള്ളിയില്‍നിന്നും കുരിശിന്റെ വഴി ആരംഭിക്കും. നഗരികാണിക്കല്‍, തിരുസ്വരൂപ വണക്കം.
ദുഃഖശനിദിനത്തില് രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന. പുത്തൻ വെള്ളവും തീയും വെഞ്ചരിപ്പ്. ഉയിര്‍പ്പുഞായറാഴ്ച പുലര്‍ച്ചെ മൂന്നിന് ഉയിര്‍പ്പു തിരുക്കര്‍മങ്ങള്‍, തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, രാവിലെ ആറിനും 7.30നും വിശുദ്ധ കുര്‍ബാന. വികാരി ഫാ മാത്യു ചന്ദ്രന്‍കുന്നേല്‍ തിരുക്കര്‍മങ്ങള്‍ക്കു മുഖ്യകാര്‍മികത്വം വഹിക്കും.
കടുത്തുരുത്തി വലിയപള്ളിയില്‍
വലിയപള്ളിയിൽ പെസഹാ തിരുക്കര്‍മങ്ങള്‍ ഇന്നു രാവിലെ ഏഴിന് കാല്‍കഴുകല്‍ ശുശ്രൂഷകളോടെ ആരംഭിക്കും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന. വൈകുന്നേരം ആറു മുതല്‍ ഏഴു വരെ ആരാധന. നാളെ ദുഃഖവെള്ളിദിനത്തില്‍ രാവിലെ ഏഴു മുതല്‍ 7.30 വരെ ആരാധന, തുടര്‍ന്ന് പീഡാനുഭവ ധ്യാനം, സ്ലീവാപാത, നീന്തുനേര്‍ച്ച, കഞ്ഞിനേര്‍ച്ച.
ദുഃഖശനി ദിനത്തില്‍ രാവിലെ 6.30ന് ജ്ഞാനസ്നാന വ്രതനവീകരണം, വിശുദ്ധ കുര്‍ബാന. ഉയിര്‍പ്പു ദിനത്തില്‍ പുലര്‍ച്ചെ അഞ്ചിന് ഉയിര്‍പ്പുതിരുക്കര്‍മങ്ങള്‍, സമുദ്രാഭിമുഖ പ്രാര്‍ഥന, തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, രാവിലെ എട്ടിന് വിശുദ്ധ കുര്‍ബാന. വികാരി ഫാ. ജോണ്സണ് നീലനിരപ്പേല്‍ തിരുക്കര്‍മങ്ങള്‍ക്കു മുഖ്യകാര്‍മികത്വം വഹിക്കും
കോതനല്ലൂര്‍ കന്തീശങ്ങളുടെ ഫൊറോന പള്ളിയില്‍
കന്തീശങ്ങളുടെ ഫൊറോന പളളിയില്‍ ഇന്നു രാവിലെ 6.30 ന് തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് കാല്‍കഴുകല്‍ ശുശ്രൂഷ, വിശുദ്ധ കുര്‍ബാന. നാളെ ദുഃഖവെള്ളിദിനത്തില്‍ 6.30ന് തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് കൊടുകുത്തി മലയിലേക്കു കുശിന്റെ വഴി. ദുഃഖശനി ദിനത്തില്‍ രാവിലെ 6.30ന് തിരുക്കര്‍മങ്ങള്‍ ആരംഭിക്കും.
ഈസ്റ്റര്‍ദിനത്തില്‍ പുലര്‍ച്ചെ മൂന്നിന് ഉയിര്‍പ്പു തിരുക്കര്‍മങ്ങള്‍ ആരംഭിക്കും, തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, രാവിലെ 5.45നും 7.15നും വിശുദ്ധ കുര്‍ബാന. വികാരി ഫാ. സെബാസ്റ്റ്യന്‍ പടിക്കക്കുഴുപ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും.
മുട്ടുചിറ റൂഹാദക്കുദിശാ ഫൊറോനാ പള്ളിയില്‍
റൂഹാദക്കുദിശാ ഫൊറോനാ പളളിയില്‍ പെസഹാ തിരുക്കര്‍മങ്ങള്‍ ഇന്നു രാവിലെ ഏഴിന് സമൂഹബലിയോടെ ആരംഭിക്കും. തുടര്‍ന്ന് കാല്‍കഴുകല്‍ ശുശ്രൂഷ, തുടര്‍ന്ന് വൈകുന്നേരം മൂന്നു വരെ ആരാധന, മൂന്നു മുതല്‍ നാലു വരെ പൊതു ആരാധന. നാളെ ദുഃഖവെള്ളിദിനത്തില്‍ ഏഴിന് പീഡാനുഭവ തിരുക്കര്‍മങ്ങള്‍, വിശുദ്ധ കുരിശുചുംബനം. വൈകുന്നേരം നാലിന് കുരിശുംമൂട് പള്ളിയിലേക്ക് കുരിശിന്റെ വഴി.
തുടര്‍ന്ന് നേര്‍ച്ചക്കഞ്ഞി. ദുഃഖശനി ദിനത്തില്‍ രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് മറ്റു തിരുക്കര്‍മങ്ങള്‍. ഉയിര്‍പ്പുദിനത്തില്‍ പുലര്‍ച്ചെ മൂന്നിന് തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, രാവിലെ 5.30നും ഏഴിനും ഒമ്പതിനും പള്ളിയിലും 6.30ന് അരുണാശേരി കപ്പേളയിലും വിശുദ്ധ കുര്‍ബാന. വികാരി ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍ മുഖ്യകാര്‍മികത്വം വഹിക്കും.
കാഞ്ഞിരത്താനം സെന്റ് ജോണ്‍സ് പള്ളിയില്‍
സെന്റ് ജോണ്‍സ് പള്ളിയില്‍ ഇന്നു രാവിലെ 6.30ന് പെസഹാ തിരുക്കര്‍മങ്ങള്‍, വിശുദ്ധ കുര്‍ബാന, കാല്‍കഴുകല്‍ ശുശ്രൂഷ. നാളെ ദുഃഖവെള്ളിദിനത്തില്‍ രാവിലെ 6.45ന് തിരുക്കര്‍മങ്ങള്‍, തുടര്‍ന്ന് കുരിശിന്റെ വഴി. ദുഃഖശനിയാഴ്ച രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന, മറ്റു തിരുക്കര്‍മങ്ങള്‍. ഉയിര്‍പ്പു ഞായറാഴ്ച പുലര്‍ച്ചെ മൂന്നിന് തരുക്കര്മങ്ങള്, വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് 5.30 നും ഏഴിനും വിശുദ്ധ കുര്‍ബാന. വികാരി ഫാ. ജയിംസ് വയലില്‍ മുഖ്യകാര്‍മികത്വം വഹിക്കും.
അറുനൂറ്റിമംഗലം സെന്റ് തോമസ് മലകയറ്റ പള്ളിയില്‍
സെന്റ് തോമസ് മലകയറ്റ പള്ളയില്‍ പെസഹാദിനമായ ഇന്നു രാവിലെ 6.30 ന് തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് കാല്‍കഴുകല്‍ ശുശ്രൂഷ, വിശുദ്ധ കുര്‍ബാന. നാളെ ദുഃഖവെള്ളിദിനത്തില്‍ രാവിലെ ഏഴിന് പീഡാനുഭവ വായന, സ്ലീവാവന്ദനം, കുരിശിന്റെ വഴി എന്നിവ നടക്കും.
വൈകുന്നേരം നാലിന് പീഡാനുഭ സന്ദേശം, തുടര്‍ന്ന് നഗരികാണിക്കല്‍ ശുശ്രൂഷ, ആറിന് മലമുകളില്‍ കബറടക്ക ശുശ്രൂഷ. ദുഃഖശനിയാഴ്ച രാവിലെ 6.30ന് തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. ഈസ്റ്റര്‍ദിനത്തില്‍ പുലര്‍ച്ചെ മൂന്നിന് ഉയിര്‍പ്പു തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് ഏഴിനും വിശുദ്ധ കുര്‍ബാന. വികാരി ഫാ. അഗസ്റ്റിന് വരിക്കമാക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും.
മണ്ണാറപ്പാറ സെന്റ് സേവ്യേഴ്സ് പള്ളിയില്‍
സെന്റ് സേവ്യേഴ്സ് പളളിയില്‍ ഇന്നു രാവിലെ 6.30ന് സമൂഹബലിയോടെ പെസഹാതിരുക്കര്‍മങ്ങള്‍ ആരംഭിക്കും. രാവിലെ ഒമ്പതു മുതല്‍ വൈകൂന്നേരം അഞ്ചു വരെ ആരാധന, വൈകുന്നേരം അഞ്ചു മുതല്‍ ആറു വരെ പൊതു ആരാധന. നാളെ ദുഃഖവെള്ളിദിനത്തില്‍ രാവിലെ 6.30ന് പീഡാനുഭവ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും.
തുടര്‍ന്ന് കുരിശിന്റെ വഴി, രൂപം ചുംബിക്കല്‍. 2.30ന് പാനവായന, 3.30 ന് ടൗണിലൂടെ കുരിശിന്റെ വഴി, സമാപനസന്ദേശം - റവ.ഡോ. അഗസ്റ്റിന് കൂട്ടിയാനിയില്‍. ദുഃഖശനിദിനത്തില് രാവിലെ ആറിന് സമൂഹബലി, തുടര്‍ന്ന് മാമോദീസ വ്രതനവീകരണം, പുത്തന്‍ തീയും പുത്തന്‍ വെള്ളവും വെഞ്ചരിപ്പ്. ഉയിര്‍പ്പു തിരുക്കര്‍മങ്ങള്‍ പുലര്‍ച്ചെ മൂന്നിന് വിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കും. 5.45നും 7.30നും പള്ളിയിലും ഏഴിന് മാഞ്ഞൂര്‍ കപ്പേളയിലും വിശുദ്ധ കുര്‍ബാന. വികാരി ഫാ. ജോസ് വള്ളോംപുരയിടം മുഖ്യകാര്‍മികത്വം വഹിക്കും.
കളത്തൂര്‍ സെന്റ് മേരീസ് പള്ളിയില്‍
സെന്റ് മേരീസ് പളളിയില്‍ പെസഹാ തിരുക്കര്‍മങ്ങള്‍ രാവിലെ 6.30ന് ആരംഭിക്കും. ദുഃഖവെളളിയാഴ്ച തിരുക്കര്‍മങ്ങള്‍ രാവിലെ 6.30ന്. തുടര്‍ന്ന് റീത്താ കപ്പേളയിലേക്കും തിരിച്ചു പള്ളിയിലേക്കും കുരിശിന്റെ വഴി. ദുഃഖശനി തിരുക്കര്‍മങ്ങള്‍ രാവിലെ 6.30ന്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നിന് ഉയിര്‍പ്പു തിരുക്കര്‍മങ്ങള്‍. രാവിലെ 5.30നും ഏഴിനും ദിവ്യബലി. വികാരി റവ.ഡോ. സൈറസ് വേലംപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും.
വാലാച്ചിറ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍
സെന്റ് സെബാസ്റ്റ്യന്‍സ് പളളിയില്‍ പെസഹാ തിരുക്കര്‍മങ്ങള്‍ രാവിലെ ഏഴിന്. ദുഃഖവെള്ളി തിരുക്കര്‍മങ്ങള്‍ രാവിലെ ഏഴിന്. തുടര്‍ന്ന് കുരിശിന്റെ വഴി. ദുഃഖശനിയാഴ്ചത്തെ തിരുക്കര്‍മങ്ങള്‍ രാവിലെ ഏഴിന്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നിന് ഉയിര്‍പ്പു തിരുക്കര്‍മങ്ങള്‍. ഏഴിന് ദിവ്യബലി. വികാരി ഫാ. ജോസഫ് മേയിക്കല്‍ കാര്‍മികത്വം വഹിക്കും.
മാന്‍വെട്ടം സെന്റ് ജോര്‍ജ് പള്ളിയില്‍
സെന്റ് ജോര്‍ജ് പള്ളിയില്‍ പെസഹാ തിരുക്കര്‍മങ്ങള്‍ രാവിലെ 6.30ന്. എട്ടു മുതല്‍ വൈകുന്നേരം ആറു വരെ ആരാധന. ദുഃഖവെള്ളിയാഴ്ച തിരുക്കര്‍മങ്ങള്‍ രാവിലെ 6.30ന്. സ്ലീവാചുംബനം, മൂന്നിന് കല്ലറ പുത്തന്പളളിയില്നിന്നും കുരിശിന്റെ വഴി പളളിയിലേക്ക്. ദുഃഖശനിയാഴ്ച രാവിലെ 6.30ന്. ഉയിര്‍പ്പു തിരുക്കര്‍മങ്ങള്‍ ഞായറാഴ്ച പുലര്‍ച്ചെ മൂന്നിന്. രാവിലെ ആറിനും 7.15നും വിശുദ്ധ കുര്‍ബാന. വികാരി റവ. ഡോ. തോമസ് കക്കാട്ടുതടത്തില്‍ കാര്‍മികത്വം വഹിക്കും.
മാന്നാര്‍ സെന്റ് മേരീസ് പള്ളിയില്‍
സെന്റ് മേരീസ് പളളിയില്‍ പെസഹാദിനത്തില്‍ തിരുക്കര്‍മങ്ങള്‍ രാവിലെ ആറിന് കുരിശിന്റെ വഴിയോടെ ആരംഭിക്കും. തുടര്‍ന്ന് തിരുക്കര്‍മങ്ങള്‍, 8.30 മുതല്‍ ആരാധന. ദുഃഖവെളളിയാഴ്ച തിരുക്കര്‍മങ്ങള്‍ രാവിലെ ആറിനാരംഭിക്കും. തുടര്‍ന്ന് കുരിശിന്റെ വഴി. ദുഃഖശനി തിരുക്കര്‍മങ്ങള്‍ രാവിലെ 6.15ന്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നിന് ഉയിര്‍പ്പു തിരുക്കര്‍മങ്ങള്‍. തുടര്‍ന്ന് രാവിലെ 6.30 ന് ദിവ്യബലി. വികാരി ഫാ. സിറിയക് കൊച്ചുകൈപ്പെട്ടിയില്‍ കാര്‍മികത്വം വഹിക്കും.
മരങ്ങോലി സെന്റ് മേരീസ് പള്ളിയില്‍
സെന്റ് മേരീസ് പള്ളിയില്‍ പെസഹാ തിരുക്കര്‍മങ്ങള്‍ രാവിലെ ഏഴിന്. ദുഃഖവെള്ളി തിരുക്കര്‍മങ്ങള്‍ രാവിലെ ഏഴിന് ആരംഭിക്കും. തുടര്‍ന്ന് വഞ്ചിപാറ കുരിശുമലയിലേക്കു കുരിശിന്റെ വഴി. ദുഃഖശനി തിരുക്കര്‍മങ്ങള്‍ രാവിലെ ഏഴിന്. ഞായറാഴ്ച ഉയിര്‍പ്പു തിരുക്കര്‍മങ്ങള്‍ പുലര്‍ച്ചെ മൂന്നിന്. രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന. വികാരി റവ. ഡോ. ജോസഫ് പരിയാത്ത് കാര്‍മികത്വം വഹിക്കും.
പൂഴിക്കോല്‍ സെന്റ് ആന്റണീസ് പള്ളിയില്‍
സെന്റ് ആന്റണീസ് പള്ളിയില്‍ പെസഹാ തിരുക്കര്‍മങ്ങള്‍ രാവിലെ ഏഴിന്. ദുഃഖവെള്ളി തിരുക്കര്‍മങ്ങള്‍ രാവിലെ ഏഴിന്. തുടര്‍ന്ന് കുരിശിന്റെ വഴി. ദുഃഖശനിയാഴ്ച തിരുക്കര്‍മങ്ങള്‍ രാവിലെ ഏഴിന്. ഈസ്റ്റര്‍ തിരുക്കര്‍മങ്ങള്‍ ഞായറാഴ്ച പുലര്‍ച്ചെ മൂന്നിന്. ഏഴിന് വിശുദ്ധ കുര്‍ബാന. വികാരി ഫാ. തോമസ് കുറ്റിക്കാട്ട് കാര്‍മികത്വം വഹിക്കും.
ആയാംകുടി മലപ്പുറം സെന്റ് തെരേസാസ് പള്ളിയില്‍
മലപ്പുറം സെന്റ് തെരേസാസ് പള്ളിയില്‍ ഇന്നു തിരുക്കര്‍മങ്ങള്‍ രാവിലെ 6.30ന് ആരംഭിക്കും. തുടര്‍ന്ന് ആരാധന. ദുഃഖവെള്ളിദിനത്തില്‍ രാവിലെ ആറിന് പീഡാനുഭവ തിരുക്കര്‍മങ്ങള്‍, കുരിശിന്റെ വഴി. ദുഃഖശനി തിരുക്കര്‍മങ്ങള്‍ രാവിലെ ആറിന്. ഈസ്റ്റര്‍ തിരുക്കര്‍മങ്ങള്‍ പുലര്‍ച്ചെ മൂന്നിന്. രാവിലെ ആറിനും 7.30നും വിശുദ്ധ കുര്‍ബാന വികാരി ഫാ. തോമസ് ചില്ലയ്ക്കല്‍ കാര്‍മികത്വം വഹിക്കും.
അല്‍ഫോന്‍സാപുരം സെന്റ് അല്‍ഫോന്‍സ പള്ളിയില്‍
സെന്റ് അല്‍ഫോന്‍സ പള്ളിയില്‍ പെസഹാ തിരുക്കര്‍മങ്ങള്‍ ഇന്നു രാവിലെ ഏഴിന് ആരംഭിക്കും. ദുഃഖവെള്ളി തിരുക്കര്‍മങ്ങള്‍ രാവിലെ ഏഴിന് ആരംഭിക്കും തുടര്‍ന്ന് കുരിശിന്റെ വഴി. ദുഃഖശനി തിരുക്കര്‍മങ്ങള്‍ രാവിലെ ഏഴിന്. ഈസ്റ്റര്‍ തിരുക്കര്‍മങ്ങള്‍ പുലര്‍ച്ചെ മൂന്നിന്. രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന. വികാരി ഫാ. ജോണ്‍ ചാവേലി കാര്‍മികത്വം വഹിക്കും.
സ്ലീവാപുരം മാര്‍ സ്ലീവാ പളളിയില്‍
മാര്‍ സ്ലീവാ പളളിയില്‍ പെസഹാ തിരുക്കര്‍മങ്ങള്‍ ഇന്നു രാവിലെ 6.45ന്. ദുഃഖവെള്ളി തിരുക്കര്‍മങ്ങള്‍ രാവിലെ 6.45ന്. മൂന്നിന് ഓമല്ലൂര്‍ കുരിശുപള്ളിയില്നിന്നും പള്ളിയിലേക്കു കുരിശിന്റെ വഴി. നേര്‍ച്ചക്കഞ്ഞി വിതരണം. ദുഃഖശനി തിരുക്കര്‍മങ്ങള്‍ രാവിലെ 6.30ന്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നിന് ഉയിര്‍പ്പു തിരുക്കര്‍മങ്ങള്‍. 6.45ന് ദിവ്യബലി. വികാരി ഫാ. ജയിംസ് കൊച്ചയ്യങ്കനാല്‍ കാര്‍മികത്വം വഹിക്കും.
വൈക്കം സെന്റ് ജോസഫ് ഫൊറോന പള്ളിയിൽ
വൈക്കം സെന്റ് ജോസഫ് ഫൊറോന പള്ളിയിൽ വികാരി റവ.ഡോ. ബർക്കുമാൻസ് കൊടയ്ക്കൽ തിരുക്കർമങ്ങൾക്ക് കാർമികത്വം വഹിക്കും. വൈക്കം ടൗൺ നടേൽ ലിറ്റിൽ ഫ്ലവർ പള്ളിയിൽ വികാരി ഫാ. സെ ബാസ്റ്റ്യൻ നാഴിയാമ്പാറ, കുടവെച്ചൂർ സെന്റ് മേരീസ് പള്ളിയിൽ ഫാ. പോൾ ആത്തപ്പള്ളി, തലയോലപ്പറമ്പി സെന്റ് ജോർജ് പള്ളിയിൽ റവ.ഡോ. ബെന്നി മാരാംപറമ്പിൽ,
ചെമ്പ് സെന്റ് തോമസ് കത്തോലിക്കാ പള്ളിയിൽ ഫാ. ഹോർമിസ് തോട്ടക്കര, ചെമ്മനാകരി സെന്റ് മേരീസ് മേരിലാൻഡ് പള്ളിയിൽ ഫാ. ഷൈജു ആട്ടോക്കാരൻ, ഉദയനാപുരം സെന്റ് ജോസഫ് പള്ളിയിൽ ഫാ. ജോഷി ചിറയ്ക്കൽ, ഉദയനാപുരം ഓർശലേം മേരി ഇമ്മാക്കുലേറ്റ് പള്ളിയിൽ ഫാ. സെബാസ്റ്റ്യൻ മനയ്ക്കപ്പറമ്പിൽ, മേവെള്ളൂർ മേരി ഇമ്മാക്കുലേറ്റ് പള്ളിയിൽ ഫാ. അലക്സ് മേക്കാംതുരുത്തിൽ, കലയത്തുംകുന്ന് സെന്റ് ആന്റണീസ് പള്ളിയിൽ ഫാ. പോൾ കോട്ടയ്ക്കൽ, വടയാർ ഇൻഫന്റ് ജീസസ് പള്ളിയിൽ ഫാ. സെബാസ്റ്റ്യൻ ചണ്ണാപ്പള്ളി,
വല്ലകം സെന്റ് മേരീസ് പള്ളിയിൽ ഫാ. ടോണി കോട്ടയ്ക്കൽ, തോട്ടകം സെന്റ് ഗ്രിഗോറിയസ് പള്ളിയിൽ ഫാ. വർഗീസ് മേനാച്ചേരിൽ, ഉല്ലല ലിറ്റിൽ ഫ്ലവർ പള്ളിയിൽ ഫാ. വിൻസന്റ് പറമ്പിത്തറ, കൊതവറ സെന്റ് സേവ്യേഴ്സ് പള്ളിയിൽ ഫാ. സെബാസ്റ്റ്യൻ കോന്നുപറമ്പ്, ഇടയാഴം സെന്റ് ജോസഫ് പള്ളിയിൽ ഫാ. ഏലിയാസ് ചക്യത്ത്, അച്ചിനകം സെന്റ് ആന്റണീസ് പള്ളിയിൽ ഫാ. ജയ്സൺ കൊളുത്തുവെള്ളിൽ,
കൊട്ടാരപ്പള്ളി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ ഫാ. സിബിൻ പെരിയപ്പാടൻ, ചെമ്മനത്തുകര സെന്റ് ആന്റണീസ് പള്ളിയിൽ ഫാ. ജിനുപള്ളിപ്പാട്ട്, ടിവി പുരം തിരുഹൃദയ പള്ളിയിൽ ഫാ. നിക്കോളാവേസ് പുന്നയ്ക്കൽ എന്നിവർ തിരുക്കർമങ്ങൾക്കു കാർമികത്വം വഹിക്കും.