ചേലച്ചിറ പഴമയിൽ റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി
1543675
Friday, April 18, 2025 7:04 AM IST
കുറിച്ചി: കുറിച്ചി പഞ്ചായത്തിലെ ചേലച്ചിറ പഴമയില്‍ റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു.
എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നു തുക കണ്ടെത്തിയാണ് റോഡ് പണി പൂര്‍ത്തിയാക്കിയത്. കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലന് അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗം പ്രശാന്ത് മനന്താനം, രാഷ്ട്രീയ കക്ഷി നേതാക്കന്മാര് പ്രദേശവാസികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.