മ​ണി​മ​ല: ക​ളി​യും ചി​രി​യുമി ല്ലാതെ അ​ലീ​ന വ​ന്നു; കാ​ത്തി​രു​ന്ന​വ​ർ​ക്ക് നൊ​മ്പ​ര​മേകി. മ​ണി​മ​ല സെ​ന്‍റ് ജോ​ർ​ജ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്ന വെ​ള്ളാ​വൂ​ർ വ​യ​ലി​ൽ ജോ​മോ​ൻ - ത്രേ​സ്യാ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ അ​ലീ​ന ചെ​റി​യാ​ൻ (15) ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്. മ​ഞ്ഞ​പ്പി​ത്തം മൂ​ല​മു​ണ്ടാ​യ അ​ണു​ബാ​ധ കാ​ര​ണം ചി​കി​ത്സ​യി​ലാ​യി​രു​ന്നു അ​ലീ​ന.

പ​ത്താം ക്ലാ​സ് പ​രീ​ക്ഷ എ​ഴു​തി റി​സ​ൾ​ട്ട്‌ കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. അ​ലീ​ന​യെ ഒ​രു​നോ​ക്കു കാ​ണാ​ൻ ഇ​ന്ന​ലെ ഉ​ച്ച മു​ത​ൽ കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും സ്കൂ​ളി​ൽ കാ​ത്തി​രു​ന്നു. വൈ​കു​ന്നേ​രം 5.40ന് ​സ്കൂ​ളി​ൽ മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​ച്ച​ശേ​ഷം വ​സ​തി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. സ​ഹ​പാ​ഠി​ക​ളും അ​ധ്യാ​പ​ക​രും ക​ണ്ണീ​രോ​ടെ​യാ​ണ് അ​ലീ​ന​യ്ക്ക് യാ​ത്ര ന​ൽ​കി​യ​ത്.

സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​പെ​രു​ങ്കാ​വ് സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ ന​ട​ക്കും. സ​ഹോ​ദ​ര​ൻ: അ​ല​ൻ ചെ​റി​യാ​ൻ.