ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്
1543126
Wednesday, April 16, 2025 11:57 PM IST
കണമല: കേരള ഒളിമ്പിക് അസോസിയേഷൻ തിരുവനന്തപുരത്ത് നടത്തിയ ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പിൽ പമ്പാവാലിയിലെ ആവണി രാജേഷ് സ്വർണവും ജോയൽ ജിനോഷ് വെള്ളിയും നേടി. അണ്ടർ 30 കിലോഗ്രാം വിഭാഗം കുമിത്തെയിലാണ് ആവണി സ്വർണം കരസ്ഥമാക്കിയത്. അണ്ടർ 60 കിലോഗ്രാം വിഭാഗം കുമിത്തെയിൽ ജോയൽ വെള്ളി നേടി.
തുലാപ്പള്ളി ആലപ്പാട്ട് മുറവശേരിൽ രാജേഷിന്റെയും രമ്യയുടെയും മകളാണ് ആവണി. വേങ്ങത്താനത്ത് ജിനോഷിന്റെയും അനുവിന്റെയും മകനാണ് ജോയൽ. ഇരുവരുടെയും കോച്ചും ജിനോഷാണ്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്ത ചാമ്പ്യൻഷിപ്പിൽ പതിനാല് ജില്ലകളിൽനിന്നായി അയ്യായിരത്തോളം മത്സരാർഥികൾ പങ്കെടുത്തു.