കോൺഗ്രസ് പ്രതിഷേധ സദസ്
1543382
Thursday, April 17, 2025 6:59 AM IST
അതിരമ്പുഴ: സംഘപരിവാറിന്റെ ന്യൂനപക്ഷ ആക്രമണങ്ങൾക്കെതിരേ ഏറ്റുമാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അതിരമ്പുഴയിൽ പ്രതിഷേധ സദസ് നടത്തി. അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളി വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിൽ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോറാേയി പൊന്നാറ്റിൽ അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം കെ.സി. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഡിസിസി സെക്രട്ടറി എം. മുരളി, ജൂബി ഐക്കരക്കുഴി, ജോയി പൂവംനിൽക്കുന്നതിൽ, പി.വി. മെക്കിൾ, കെ.ജി. ഹരിദാസ്, ടി.എസ്. അൻസാരി, തോമസ് കല്ലാടൻ തുടങ്ങിയവർ പ്രസംഗിച്ചു.