മയക്കുമരുന്നിനെതിരേ പ്രതിഷേധം
1543383
Thursday, April 17, 2025 6:59 AM IST
കോട്ടയം: ടിബി റോഡ് മര്‍ച്ചന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ മയക്കുമരുന്നിനെതിരേ പ്രതിഷേധം സംഘടിപ്പിക്കുകയും പ്രതിജ്ഞയെടുക്കുകയും ചെയ്തു.
നഗരസഭാ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന് പ്രസിഡന്റ് നൗഷാദ് പനച്ചിമൂട്ടില്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയര്മാന് ബി. ഗോപകുമാര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
എക്സൈസ് ഇന്‍സ്പെക്ടര്‍ സുനില്‍കുമാര്‍, കൗണ്‍സിലര്‍മാരായ എം. ജയചന്ദ്രന്, ജയമോള്‍ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ടിബി റോഡ് മര്‍ച്ചന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ മയക്കുമരുന്നിനെതിരെ പ്രതിജ്ഞയെടുക്കുന്നു.