ഭിന്നശേഷി സൗഹൃദസംഗമം നടത്തി
1543123
Wednesday, April 16, 2025 11:57 PM IST
കുറുമണ്ണ്: ദയ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ ഭിന്നശേഷി സൗഹൃദസംഗമവും ഈസ്റ്റര്‍, വിഷു ആഘോഷവും കുറുമണ്ണ് സെന്റ് ജോണ്‍സ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. കേരളം, ലക്ഷദ്വീപ് ഡിസെബിലിറ്റി കമ്മീഷണറും എംജി യൂണിവേഴ്സിറ്റി ഐയുസിഡിഎസ് ഡയറക്ടര്റും ദയ എക്സിക്യൂട്ടീവ് മെംബറുമായ പ്രഫ പി.ടി. ബാബുരാജ് ഉദ്ഘാടനം നിര്‍വഹിച്ചു. ദയ ചെയര്മാന് പി.എം. ജയകൃഷ്ണന് അധ്യക്ഷത വഹിച്ചു.
ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ലത്തീഫ് കാസിം മുഖ്യാതിഥിയായിരുന്നു. നിഷ ജോസ് കെ. മാണി, ദയ രക്ഷധികാരിയും സെന്റ് ജോണ്‍സ് ബാപ്റ്റിസ്റ്റ് പള്ളി വികാരിയുമായ ഫാ. തോമസ് മണിയഞ്ചിറ, കടനാട് പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി, കടനാട് പഞ്ചായത്ത് മെംബര്‍ ബിന്ദു ജേക്കബ്, മേലുകാവ് പഞ്ചായത്ത് മെംബര്‍മാരായ അലക്സ് ടി. ജോസഫ്,സണ്ണി മാത്യു വടക്കേമുളഞ്ഞനാല്‍, മേലുകാവ് എസ്എച്ച്ഒ അഭിലാഷ്, കടനാട് പിഎച്ച്സി മെഡിക്കല്‍ ഓഫീസര്‍ ബ്രിജിറ്റ് ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
170 ലധികം ഭിന്നശേഷിക്കാര്‍ പങ്കെടുത്തു. ഭക്ഷണ കിറ്റ്, മെഡിക്കല്‍ കിറ്റ്, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ വിതരണം ചെയ്തു.