കോർട്ട് ഫീസ് വർധനവിനെതിരേ സമരം
1543127
Wednesday, April 16, 2025 11:57 PM IST
പൊൻകുന്നം: അശാസ്ത്രീയമായ കോർട്ട് ഫീസ് വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള അഡ്വക്കേറ്റ് ക്ലർക്ക്സ് അസോസിയേഷൻ കാഞ്ഞിരപ്പള്ളി യൂണിറ്റ് ധർണ നടത്തി.
ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. സുമേഷ് ആൻഡ്രൂസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം.എസ്. ഗിരീഷ്കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സന്തോഷ്കുമാർ, സംസ്ഥാന കൗൺസിൽ അംഗം കെ.ബി. വിനോദ് കുമാർ, എം.എസ്. ബിജു, ജോൺസൺ ജോസഫ്, സുമാ ദേവി, അഡ്വ. ജോസ് സിറിയക്, അഡ്വ. വൈശാഖ് എസ്. നായർ, അഡ്വ. ജെസ്റ്റിൻ ഡേവിഡ്, അഡ്വ. ബിനോയി ജോസ് എന്നിവർ പ്രസംഗിച്ചു.