കാപ്പനിയമ ലംഘനം: അറസ്റ്റിലായ പ്രതിയെ ജയിലിൽ അടച്ചു
1543381
Thursday, April 17, 2025 6:59 AM IST
ഏറ്റുമാനൂർ: കാപ്പ നിയമ ലംഘനത്തിന് ഏറ്റുമാനൂരിൽ അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്ത് ജയിലിൽ അടച്ചു. നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ ഏറ്റുമാനൂർ കിഴക്കുംഭാഗം വെട്ടിമുകൾ പള്ളിമല ഭാഗത്ത് കല്ലുവെട്ടുകുഴിയിൽ ജസ്റ്റിൻ കെ. സണ്ണി (30)യെയാണ് ജയിലിലടച്ചത്.
എറണാകുളം റേഞ്ച് ഡിഐജിയുടെ ഉത്തരവു പ്രകാരം കോട്ടയം ജില്ലയിൽ പ്രവേശിക്കുന്നതിന് ഇയാൾക്ക് വിലക്കുണ്ടായിരുന്നു. വിലക്കു ലംഘിച്ച് ഏറ്റുമാനൂരിൽ എത്തിയ ഇയാളെ കഴിഞ്ഞ 14ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു.