ദുഃഖവെള്ളിയോടനുബന്ധിച്ചുള്ള നീന്തുനേർച്ച
1543669
Friday, April 18, 2025 6:56 AM IST
കടുത്തുരുത്തി: സെന്റ് മേരിസ് ക്നാനായ കത്തോലിക്ക വലിയ പള്ളിയിൽ ഇന്നു നീന്തുനേർച്ച നടക്കും.
ദുഃഖവെള്ളിയാഴ്ച പള്ളിയിലെ പീഡാനുഭവ തിരുക്കർമങ്ങളും കുരിശിന്റെവഴി പ്രാർഥനയും കഴിഞ്ഞു പള്ളിയുടെ പ്രധാന കവാടം മുതൽ ആരംഭിച്ച് മുന്നൂറിലതികം അടികൾ മുട്ടിൽ നീന്തി കൽക്കുരിശിങ്കലാണ് അവസാനിക്കുന്നത്.
മുട്ടിൽ നീന്തുന്ന സ്ഥലം കാർപ്പെറ്റിട്ട് തീർഥാടകർക്കായി ക്രമീകരിച്ചിട്ടുണ്ട്.