ഒളശ ക്നാനായ കത്തോലിക്കാ പള്ളിയിൽ വിശുദ്ധ അന്തോനീസിന്റെ തിരുനാള്‍
1543387
Thursday, April 17, 2025 7:11 AM IST
ഒളശ: സെന്റ് ആന്റണീസ് ക്നാനായ കത്തോലിക്ക ദേവാലയത്തില്‍ വിശുദ്ധ അന്തോണീസിന്റെ തിരുനാള്‍ 21 മുതല്‍ 27 വരെ ആഘോഷിക്കും. 21നു വൈകുന്നേരം അഞ്ചിനു കൊടിയേറ്റ്, നൊവേന, വിശുദ്ധ കുര്‍ബാന, സന്ദേശം ഫാ. സജി മലയില്പുത്തന്പുരയില്, 22 മുതല്‍ 25 വരെ വൈകുന്നേരം അഞ്ചിനു ആരാധന, ജപമാല, നൊവേന, വിശുദ്ധ കുര്‍ബാന, സന്ദേശം എന്നിവയുണ്ടായിരിക്കും.
ഫാ. ഷിന്റോ ആരുച്ചേരില്‍, ഫാ. ജിജോ ഫിലിപ്പ് കൂട്ടമ്മാക്കല്, ഫാ. സിബി കണിയാപാറ, ഫാ. ജോസ് പാട്ടക്കണ്ടത്തില്‍ എന്നിവര്‍ തിരുക്കര്‍മങ്ങള്‍ക്കു നേതൃത്വം നല്‍കും.
25നു വിശുദ്ധ കുര്‍ബാനയ്ക്കുശേഷം സെമിത്തേരി സന്ദര്‍ശനവും ഉണ്ടായിരിക്കും. തുടര്‍ന്നു സ്നേഹവിരുന്ന്, രാത്രി ഏഴിനു സണ്‍ഡേ സ്കൂള്‍, ഭക്തസംഘടന വാര്‍ഷികാഘോഷവും കലാസന്ധ്യയും. 26നു രാവിലെ ഏഴിനു വിശുദ്ധ കുര്‍ബാന, സന്ദേശം ഫാ. ജോണ്‍ മൂതുകാട്ടില്, രാത്രി
ഏഴിനു പ്രദക്ഷിണം ഫാ. സിറിയക് ഓട്ടപ്പള്ളില്‍, 8.30നു തിരുനാള്‍ സന്ദേശം ഫാ. ജോസ് കന്നുവെട്ടിയേല്‍, ഒന്പതിനു വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം ഫാ. ജോസ് കടവില്‍ചിറയില്‍.
27നു രാവിലെ ഏഴിനു വിശുദ്ധ കുര്‍ബാന, 10നു തിരുനാള്‍ കുര്‍ബാന ഫാ. ഫില്‍മോന്‍ കളത്ര, സന്ദേശം ഫാ. എബിന് കവുങ്ങുംപാറ, ഫാ. റെജി പുല്ലുവെട്ടത്തില്, ഫാ. ജിബിന്‍ കീച്ചേരില്‍, ഫാ. എബി വടക്കേക്കര എന്നിവര്‍ സഹകാര്‍മികരായിരിക്കും. ഉച്ചയ്ക്കു 12നു പ്രദക്ഷിണം, വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം-ഫാ. മാത്യു കുഴിപ്പള്ളില്‍.