മാർ പെരുന്തോട്ടത്തിന്റെ നേതൃത്വത്തിൽ കരുവള്ളിക്കാട് കുരിശുമല കയറ്റം
1543397
Thursday, April 17, 2025 7:18 AM IST
ചുങ്കപ്പാറ: ചുങ്കപ്പാറ - നിർമലപുരം - കരുവള്ളിക്കാട് സെന്റ് തോമസ് കുരിശുമലയിലേക്ക് ചങ്ങനാശേരി അതിരൂപത മുൻ അധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടത്തിന്റെ നേതൃത്വത്തിൽ ഇന്നലെ തീർഥാടനം നടന്നു. അതിരൂപതയിലെ യുവദീപ്തി, എസ്എംവൈഎം ഭാരവാഹികളും സെനറ്റംഗങ്ങളും യുവജനങ്ങളും കുരിശിന്റെ വഴിയിൽ പങ്കുചേർന്നു.
നിരവധി വിശ്വാസികളും കുരിശുമലയിൽ യാത്രയിൽ പങ്കെടുത്തു. പ്രത്യേക പ്രാർഥനകളോടെ പീഡാനുഭവ സ്മരണ പുതുക്കിയാണ് സെന്റ് തോമസ് കുരിശുമലയിലെത്തി സമാപന ആശീർവാദം നൽകിയത്.
നേരത്തേ നിർമലപുരം സെന്റ് മേരീസ് ദേവാലയത്തിൽ പ്രാർഥനയ്ക്കുശേഷം മാർ ജോസഫ് പെരുന്തോട്ടം സന്ദേശം നൽകി. ഈശോയുടെ പീഡാനുഭവ സ്മരണയിൽ നാം ആയിരിക്കുന്പോൾ അത് ജീവിതാനുഭവമായി മാറണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. തീർഥാടന കേന്ദ്രം വികാരി ഫാ. മോബൻ ചൂരവടി, ഫാ. റ്റോണി മണിയഞ്ചിറ,ഫാ. ജോബിൻ ആനക്കല്ലുങ്കൽ എന്നിവർ നേതൃത്വം നൽകി.